മങ്കി പോക്‌സ് രോഗബാധ 116 രാജ്യങ്ങളില്‍; കേരളത്തിലും ജാഗ്രത


തിരുവനന്തപുരം: മങ്കിപോക്‌സ് പകര്‍ച്ചവ്യാധി ലോകത്തെ 116 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളവും ജാഗ്രതയില്‍. ഒട്ടേറെ രാജ്യാന്തര യാത്രക്കാര്‍ എത്തുന്നതു കണക്കിലെടുത്താണ് ജാഗ്രത പുലര്‍ത്തുന്നത്. യാത്ര ചെയ്യുന്നവരും അവരുമായി സമ്പര്‍ക്കത്തിലുള്ളവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.

ഇന്ത്യയില്‍ ആദ്യമായി 2022 ജൂലൈ 14 ന് കേരളത്തിലും മങ്കി പോക്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസ്സുകാരനാണ് രോഗലക്ഷണം കണ്ടെത്തിയത്. ചികിത്സയെത്തുടര്‍ന്ന് ഇയാള്‍ രോഗമുക്തി നേടിയിരുന്നു.

മുമ്പ് കെനിയയില്‍ കണ്ടെത്തിയ മങ്കിപോക്‌സിന്റെ ക്ലേഡ്2ബി ലകഭേദം ഭീതി വിതച്ചിരുന്നു. അതിനേക്കാള്‍ തീവ്രവും വ്യാപനശേഷി ഏറിയതുമാണ് നിലവില്‍ പടരുന്ന ക്ലേഡ് 1 വകഭേദം. ലോകത്ത് ഇതിനോടകം ഒരു ലക്ഷത്തോളം പേര്‍ക്ക് രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.


Read Previous

നമുക്ക് ഇനി കണ്ണീരില്‍ മുങ്ങിത്താഴാന്‍ ആവില്ല; ഡാം പൊട്ടിയാല്‍ ആര് ഉത്തരം പറയും?’; മുല്ലപ്പെരിയാര്‍ ഭീഷണിയെന്ന് സുരേഷ് ഗോപി, ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയുടെ ഓഫിസും തരുന്ന മുന്നറിയിപ്പുകള്‍ മാത്രം കണക്കിലെടുക്കുക, വ്യാജപ്രചാരണം നടത്തരുത്‌: മന്ത്രി കെ. രാജന്‍

Read Next

വയനാട് ഉരുൾപൊട്ടൽ: ഇനി കണ്ടെത്താനുള്ളത് 119 പേരെ; തിരച്ചിൽ 20-ാം ദിവസത്തിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »