Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തൃശൂരിൽ അരമണി കിലുക്കി ‘പുലി’ ഇറങ്ങും; അനുമതി നൽകി സർക്കാർ


തൃശൂർ: ഓണാഘോഷത്തിന്റെ ഭാ​ഗമായുള്ള പുലിക്കളിയ്ക്ക് അനുമതി നൽകി സർക്കാർ. പുലിക്കളി സംഘങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അനുമതി തേടി മേയര്‍ എം കെ വര്‍ഗീസ് സര്‍ക്കാരിന് കത്തയച്ചിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം അനുവദിച്ച അതേ തുകയില്‍ പുലിക്കളി നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്.

ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം പുലിക്കളി വേണ്ടെന്നു വച്ച തൃശൂർ കോർപ്പറേഷന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ പുലിക്കളി സംഘങ്ങൾ ഉയർത്തിയത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഓണാ ഘോഷ പരിപാടികൾ ഒഴിവാക്കാൻ തൃശൂർ കോർപ്പറേഷൻ തീരുമാനിച്ചത്.

പുലിക്കളി വേണ്ടെന്നു വച്ചാല്‍ ഓരോ സംഘങ്ങള്‍ക്കും മൂന്നു ലക്ഷം രൂപയിലധികം നഷ്ടമാകുമെന്നും വിപണിയില്‍ ഉള്‍പ്പെടെ തിരിച്ചടി ഉണ്ടാകുമെന്നും സർക്കാരിനയച്ച കത്തിൽ മേയർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്നാണ് മുന്‍ വര്‍ഷത്തെ അതേ തുക അനുവദിച്ചുകൊണ്ട് പുലിക്കളി നടത്താൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അനുമതി നല്‍കിയത്. ഇതു സംബന്ധിച്ച ഉത്തരവ് തൃശൂര്‍ കോര്‍പ്പറേഷന് കൈമാറി.


Read Previous

30 വര്‍ഷത്തിനു ശേഷം ആദ്യം; പ്രധാനമന്ത്രി മോദി യുക്രൈനിലേക്ക്

Read Next

പാരീസില്‍ നിന്നും മടങ്ങിയെത്തിയ വിനയ് ഫഗോട്ട് ബോധംകെട്ടു വീണു; പങ്കെടുത്തത് 20 ലധികം സ്വീകരണ ചടങ്ങുകളില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »