
കാർട്ടൂൺ ചാനൽ റീചാർജ് ചെയ്തു കൊടുക്കാത്തതിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച നാലാം ക്ലാസുകാരൻ മരിച്ചു. മുട്ടം എവിളയിൽ ബാബു,കല എന്നിവരുടെ മകൻ കാർത്തിക് (9) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.
ചാനൽ ചാർജ് ചെയ്ത് തരണമെന്ന് അമ്മയോട് കാർത്തിക് ആവശ്യപ്പെട്ടിരുന്നു. വൈകിട്ട് ചാർജ് ചെയ്തു തരാമെന്ന് പറഞ്ഞെങ്കിലും ഉടൻ വേണമെന്ന് വാശി പിടിക്കുകയായി രുന്നു. തുടർന്ന് മുറിയിൽ കയറി വാതിലടച്ച കുട്ടി എറെ സമയം കഴിഞ്ഞിട്ടും തുറ ന്നില്ല. സംശയം തോന്നിയ വീട്ടുകാർ മുറി തുറന്നപ്പോഴാണ് തൂങ്ങി മരിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയത്.
ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിൽ തുടരുന്നതിനിടയിൽ ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുക യായിരുന്നു. മുട്ടം എഥീന സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് കാര്‍ത്തിക്. കരിയില ക്കുളങ്ങര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.