Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പരാതി കിട്ടണമെന്ന് നിർബന്ധമില്ല, സർക്കാരിന് നടപടികളുമായി മുന്നോട്ട് പോകാം: ​ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമോപദേശം


തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സർക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിയമോപദേശം. ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യൂക്ഷൻ ആണ് നിയമോപദേശം നൽകിയത്. നിലവിലെ സാഹചര്യത്തിൽ പരാതി കിട്ടണം എന്ന് നിർബന്ധമില്ലെന്നും സർക്കാരിന് നിയമനടപടികളിലേക്ക് കടക്കാമെന്നും നിയമോപദേശത്തിൽ പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന ആരോപണം സർക്കാരിന് പരിശോധിക്കാം. പോക്സോ ആണെങ്കിൽ നിയമനടപടികൾ തുടങ്ങാമെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നു. പൊതു ജനമധ്യത്തിൽ ഉയർന്നുവന്ന കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ട സർക്കാരിന ആവശ്യമായ തുടർ നടപടി എടുക്കാം എന്നാണ് നിയമോപദേശം.

സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ പഠിക്കാനാണ് ഹേമ കമ്മിഷനെ സർക്കാർ ചുമതലപ്പെടുത്തിയത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കെതിരെ വരെ റിപ്പോർട്ടിൽ ആരോപണം ഉണ്ടെന്നാണ് പറയപ്പെടുന്നത്. ആദ്യം റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല. തുടർന്ന് ഹൈക്കോടതി നിർദേശത്തിനു പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്. നടിമാർ ഉന്നയിച്ച ആരോപണങ്ങളിൽ നടപടി വേണം എന്ന ആവശ്യം ശക്തമായതോടെയാണ് സർക്കാർ നിയമോപദേശം തേടിയത്.


Read Previous

അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് സിദ്ദിഖ് രാജിവെച്ചു: മോഹന്‍ലാലിന് കത്ത് അയച്ചു, ആരോപണങ്ങളെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കാനില്ല

Read Next

രാജിവെയ്ക്കുമെന്ന് രഞ്ജിത്ത്; അക്കാദമി അംഗങ്ങളെ അറിയിച്ചു, ഇനിയും സംരക്ഷിക്കുമോ? രാഷ്ട്രയ സമ്മർദ്ദത്തിൽ നിലപാടില്ലാതെ സർക്കാർ; രഞ്ജിത്തിൻ്റെ രാജി ബാധ്യതയാകുമ്പോൾ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »