Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിപ്പോർട്ട്‌ പുറത്ത് വിടാൻ വൈകിച്ചത് ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കി : കെ ഇ ഇസ്മായിൽ


തിരുവനന്തപുരം: ഹേമാ കമ്മറ്റി റിപ്പോർട്ടിൽ സർക്കാരിനെ വിമർശിച്ച് വീണ്ടും സിപിഐ. റിപ്പോർട്ട്‌ പുറത്ത് വിടാൻ വൈകിച്ചത് ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കിയെന്ന് മുതിർന്ന നേതാവ് കെഇ ഇസ്മായിൽ പ്രതികരിച്ചു. സർക്കാർ ആരെയോ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കി, എന്നാൽ ആരെയും സംരക്ഷിക്കാൻ കഴിഞ്ഞതുമില്ല, സർക്കാർ ഇരകളുടെ കൂടെ ആണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും സിപിഐ നേതാവ് പ്രതികരിച്ചു.

ഇസ്മയിലിന്റെ വാക്കുകൾ ഇങ്ങനെ

‘കാര്യങ്ങൾ കൂടുതൽ വഷളാകുന്നതിന് മുൻപ് രഞ്ജിത് രാജിവെക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും അദ്ദേഹം കടിച്ചുതൂങ്ങി നിൽക്കാൻ പാടില്ലായിരുന്നുവെന്നും ധാർമികത ഉയർത്തി കാണിച്ച് രാജി വെക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരിക മന്ത്രി സജി ചെറിയാനെടുത്ത നിലപാടിനെയും അദ്ദേഹം വിമർശിച്ചു. അല്പം കൂടി സ്വീകര്യമായ തരത്തിൽ മന്ത്രിക്ക് കാര്യങ്ങൾ കൈകാര്യം ചെയ്യാമായിരു ന്നുവെന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഈ കാര്യങ്ങളിൽ നേരിട്ട് നടപടി സ്വീകരിക്കണമെന്നും കെഇ ഇസ്മായിൽ കൂട്ടിച്ചേർത്തു.

അതേസമയം ലൈം​ഗികാരോപണത്തിന് പിന്നാലെ എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നടൻ സിദ്ദിഖ് രാജിവെച്ചു. കഴിഞ്ഞ ദിവസം ഒരു യുവനടി സിദ്ദിഖിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി. ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സ്വമേധയ രാജിവെക്കുകയാണെന്നാണ് സിദ്ദിഖ് അറിയിച്ചത്. രാജിക്കത്ത് എഎംഎംഎ പ്രസിഡൻ്റ് മോഹൻലാലിന് കൈമാറി കൈമാറി. ‘എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തിൽ “അമ്മ” യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാൻ സ്വമേധയാ രാജി വെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ’, എന്നാണ് രാജിക്കത്തിലെ പരാമർശം.


Read Previous

എനിക്ക് ഏറ്റിട്ടുള്ള വലിയ ഡാമേജ് എളുപ്പം മാറുന്നതല്ല; ഒരു മാധ്യമങ്ങളെയും അഭിമുഖീകരിക്കേണ്ടതില്ല; സത്യം പുറത്തുവരും’: രഞ്ജിത്

Read Next

പ്രതിഷേധം ഫലം കണ്ടു; കരിപ്പൂരിലെ ടാക്‌സി വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് വര്‍ധന മരവിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »