Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബാബുരാജിനെതിരെ നടി പരാതി പറഞ്ഞിരുന്നു; രേഖാമൂലം നല്‍കിയില്ല; സ്ഥിരീകരിച്ച് എസ്പി


മലപ്പുറം: നടന്‍ ബാബുരാജിനെതിരായ പരാതി തന്നോട് ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതി പങ്കുവച്ചെന്ന് മലപ്പുറം എസ്പി ശശിധരന്‍. താന്‍ കൊച്ചിയല്‍ ഡിസിപി ആയിരിക്കേ യാണ് നടി സംസാരിച്ചത്. രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും ശശിധരന്‍ പറഞ്ഞു.

നേരത്തെ ബാബുരാജില്‍ നിന്നുണ്ടായ ദുരനുഭവം മാധ്യമങ്ങളോട് പങ്കുവയ്ക്കുന്നതിനി ടെയാണ് തന്റെ അനുഭങ്ങള്‍ നിലവിലെ മലപ്പുറം എസ്പി ശശിധരനുമായി പങ്കുവെച്ച കാര്യം പറഞ്ഞത്. അദ്ദേഹം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാഹ ചര്യങ്ങള്‍ മൂലം സാധിച്ചില്ലെന്നും നടി പറഞ്ഞു. സിനിമയിലെത്തുന്ന പലരും സെക്സ് റാക്കറ്റിന്റെ പിടിയിലാകുന്നുണ്ട്. ഈ മേഖലയില്‍ ലഹരിയുടെ ഉപയോഗവും വ്യാപകമായുണ്ട്. ഇക്കാര്യങ്ങള്‍ ഏത് അന്വേഷണ ഏജന്‍സിക്കു മുമ്പിലും മൊഴി നല്‍കാനും തയ്യാറാണെന്നും നടി പറഞ്ഞു.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ആരോപണം. ‘ഒരു കാലത്ത് താന്‍ ബാബു രാജിനെ സഹോദരനെ പോലെ ഞാന്‍ വിശ്വസിച്ചിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തില്‍ നിന്നാണ് സ്വപ്നങ്ങളുമായി സിനിമയിലേക്ക് വരുന്നത്. നടന്‍ ബാബുരാജ് സിനിമയില്‍ അവസരം തരാം എന്ന് പറഞ്ഞ് ആലുവയിലെ വീട്ടിലേക്ക് വിളിപ്പിച്ചു. വീട്ടില്‍ സിനിമയുമായി ബന്ധപ്പെട്ട് മറ്റ് ആളുകള്‍ ഉണ്ട്. അവരോട് സംസാരിച്ചതിന് ശേഷം ഉചിതമായ റോള്‍ തിരഞ്ഞെടുക്കാം എന്നായിരുന്നു ബാബുരാജ് പറഞ്ഞത്.

വീട്ടിലെത്തിയപ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല, ചോദിച്ചപ്പോള്‍ അല്‍പ്പസമ യത്തിനകം എല്ലാവരും എത്തുമെന്നാണ് ബാബുരാജ് പറഞ്ഞത്. തനിക്ക് വിശ്രമിക്കാനാ യി വീടിന്റെ താഴത്തെ നിലയില്‍ ഒരു റൂം തന്നു. ഭക്ഷണം കഴിക്കാനായി വിളിച്ച പ്പോള്‍ താന്‍ റൂം തുറന്നു.ഈ സമയത്ത് ബാബുരാജ് റൂമിലേക്ക് കയറിവന്നു. മോശമായി സംസാരിക്കുകയും കടന്നുപിടിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു.

പിറ്റേ ദിവസം മാത്രമാണ് തനിക്ക് ആ വീട്ടില്‍ നിന്ന് പോരാന്‍ കഴിഞ്ഞത്. തനിക്ക് അറിയാവുന്ന മറ്റു പെണ്‍കുട്ടികള്‍ക്കും ബാബുരാജില്‍ നിന്ന് സമാന അനുഭവം ഉണ്ടായി. വിവാഹിതരായി കുടുംബ ജീവിതം നയിക്കുന്നതിനാല്‍ അവര്‍ക്ക് ഇപ്പോള്‍ തുറന്നു സംസാരിക്കാനാകില്ല’ – ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വെളിപ്പെടുത്തി. പരസ്യചിത്രത്തില്‍ അവസരം വാഗ്ദാനം ചെയ്ത് വിഎ ശ്രീകുമാറും കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞു


Read Previous

സ്ത്രീകൾ തുറന്നുപറഞ്ഞപ്പോൾ സിനിമകൾ കിട്ടാതായെന്നത് വസ്തുത : പ്രേംകുമാർ

Read Next

അന്വേഷണ സംഘം മുകേഷ് വിഷയത്തിൽ ‘ബൂമറാംഗ്’ ആകുമോ? ഒന്നിലധികം പരാതികള്‍, പ്രതിഷേധം ശക്തമാകുന്നു, മുകേഷ് വിഷയത്തില്‍ സി പി എം പ്രതിരോധത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »