Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുകേഷിനെതിരെ ശരിയായ അന്വേഷണം നടക്കും; പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് ബാലഗോപാല്‍


തിരുവനന്തപുരം; നടനും എംഎല്‍എയുമായ മുകേഷിനെതിരായ ലൈംഗികാ രോപണ പരാതിയില്‍ കൃത്യമായ അന്വേഷണം നടക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഈ വിഷയത്തില്‍ പാര്‍ട്ടിയോ സര്‍ക്കാരോ പ്രതിരോധത്തിലല്ല. സര്‍ക്കാര്‍ നിലപാടും പാര്‍ട്ടി നിലപാടും നേരത്തെ വ്യക്തമാക്കിയതാണ്. മുകേഷിനെതിരെ ഇപ്പോള്‍ നട ക്കുന്ന പ്രതിഷേധം രാഷ്ട്രിയ പ്രേരിതമാണെന്നും പുകമറ സൃഷ്ടിക്കാന്‍ പാടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

ഇപ്പോള്‍ നടക്കുന്ന ചില പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. പുകമറ സൃഷ്ടിച്ച് ഒരു കലാപവും ബഹളവും പാടില്ല. വെളിപ്പെടുത്തിലിന്റെ ഭാഗമായി വന്ന കാര്യങ്ങ ളില്‍ സമഗ്രമായി അന്വേഷണം നടക്കുന്നുണ്ട്. എല്ലാ പരാതികളും അന്വേഷിക്കും. മുകേഷ് തന്നെ ആരോപണത്തിന്റെ വസ്തുത വെളിപ്പെടുത്തിയിട്ടുണ്ട്. പല കോണു കളില്‍ നിന്നും വ്യത്യസ്തായ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. അതില്‍ ഏതാണ് വിശ്വസ നീയമെന്നും ഏതാണ് അവിശ്വസനീയമെന്നും പറയാന്‍ താന്‍ ആളല്ല. നിങ്ങള്‍ക്കും ഇതും പറയാന്‍ പറ്റില്ലെന്ന് ബാലഗോപാല്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ മാധ്യമങ്ങളില്‍ നിന്ന് ഒളിക്കാനില്ല. പാര്‍ട്ടിയോ സര്‍ക്കാരോ പ്രതിരോ ധത്തിലല്ല. സര്‍ക്കാരിന്റെ നിലപാട് സര്‍ക്കാരും പാര്‍ട്ടിയുടെ നിലപാട് പാര്‍ട്ടിയും അറിയിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം അവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു


Read Previous

സമ്മര്‍ദം താങ്ങാനാവുന്നില്ല, കുറച്ച് ദിവസത്തേയ്ക്ക് ഫെയ്‌സ്ബുക്ക് ഉപേക്ഷിക്കുന്നു; ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും ബംഗാളി നടി

Read Next

മുകേഷിന്റെ രാജി ആവശ്യപ്പെടാനാകാതെ കോണ്‍ഗ്രസ്; യുഡിഎഫിലെ രണ്ട് പീഡനക്കേസ് പ്രതികള്‍ എംഎല്‍എ സ്ഥാനം രാജിവച്ചിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »