Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിദ്ദിഖ് നടത്തിയത് ക്രൂര ബലാത്സംഗമെന്ന് നടി,​ പുറത്തുപറ‍ഞ്ഞാൽ നശിപ്പിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തി; മസ്‌കറ്റ് ഹോട്ടലില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും; രഹസ്യ മൊഴി നാളെ


തിരുവനന്തപുരം: സിനിമാ നടന്‍ സിദ്ദിഖ് പീഡിപ്പിച്ചെന്ന യുവനടിയുടെ മൊഴിയില്‍ ഗുരുതര പരാമര്‍ശങ്ങള്‍. ക്രൂരമായ ബലാത്സംഗം നടന്നുവെന്ന് നടിയുടെ മൊഴിയില്‍ പറയുന്നു. സംഭവം നടന്നെന്ന് പറയുന്ന സ്ഥലമായ മസ്‌കറ്റ് ഹോട്ടലിനോട് വിവരങ്ങള്‍ ഹാജരാക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. നടിയുടെ രഹസ്യമൊഴി നാളെ തിരുവന ന്തപുരം കോടതിയിലെ വനിതാ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തും. മൊഴിയെടുപ്പിന് ശേഷം നടിയുടെ വൈദ്യ പരിശോധനയും പൂര്‍ത്തിയാക്കി.

മാധ്യമങ്ങള്‍ക്ക് മുമ്പ് നടി പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ഗുരുതരമായ കാര്യങ്ങളാണ് മൊഴിയിലുള്ളതെന്നാണ് വിവരം. യുവനടിയുടെ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ പൊലീസ് ബലാത്സംഗം, ഭീഷണി എന്നീ കുറ്റം ചുമത്തിയാണ് കേസെടുത്തിരുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഐപിസി 376, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ്. 2016 ജനുവരിയില്‍ മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് നടിയെ ബലാത്സംഗം ചെയ്തു എന്നാണ് എഫ്ഐആര്‍.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്നാണ് യുവനടി വെളിപ്പെടു ത്തിയിരുന്നത്. യുവനടിയുടെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സിദ്ദിഖിന്റെ പരാതിയും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.


Read Previous

വിഗ്രങ്ങള്‍ ഉടയുമ്പോള്‍: വിവസ്ത്രനാക്കി കണ്ണെഴുതിപ്പിച്ചു, പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; രഞ്ജിത്തിനെതിരെ കോഴിക്കോട് സ്വദേശിയായ യുവാവ്

Read Next

മുകേഷ്, ജയസൂര്യ,ഇടവേള ബാബു തുടങ്ങിയവര്‍ക്കെതിരായ പരാതി; മൊഴിയെടുത്തത് 10 മണിക്കൂര്‍, 7 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »