Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലാപ് ടോപ്പ് വീട്ടില്‍ വന്ന് പഠിപ്പിക്കാമോ’; ഇ മെയില്‍ തെളിവ് മുകേഷിന്റെ വാദം പച്ചക്കള്ളമെന്ന് പരാതിക്കാരി, കോടതിയില്‍ ഹാജരാക്കിയത് ഫാബ്രിക്കേറ്റഡ് രേഖ


കൊച്ചി: മുന്‍കൂര്‍ ജാമ്യം തേടി നടനും എംഎല്‍എയുമായ മുകേഷ് കോടതിയില്‍ സമര്‍പ്പിച്ചെന്ന് പറയുന്ന തെളിവുകള്‍ അടിസ്ഥാനമില്ലാത്തതെന്ന് പരാതിക്കാരി. താന്‍ മുകേഷിന് അങ്ങനെ ഒരു ഇമെയില്‍ അയച്ചിട്ടില്ലെന്നും അത് ഫാബ്രിക്കേറ്റഡ് സ്റ്റോറി യാണെന്നും പരാതിക്കാരിയായ നടി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, മുകേഷും ആദ്യ ഭാര്യയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടാം എന്ന് താന്‍ പറഞ്ഞ കാര്യം സത്യമാണ്. മുകേഷിന്റെ മരടിലെ വീട്ടില്‍ വച്ച് ആയി രുന്നു കേസിനാസ്പദമായ സംഭവമെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ അന്വേ ഷണ സംഘത്തിന് കൈ മാറിയിട്ടുണ്ടെന്നും പരാതിക്കാരി അവകാശപ്പെട്ടു.

2009ല്‍ പരിചയപ്പെട്ട സമത്ത് കലണ്ടര്‍ സിനിമയുടെ സെറ്റില്‍ വച്ച് കണ്ടപ്പോള്‍ തന്റെ കൈയില്‍ ലാപ് ടോപ്പ് ഉണ്ടായിരുന്നു. ഇത് തന്നെയൊന്ന് വീട്ടില്‍ വന്ന് പഠിപ്പിക്കാമോ യെന്ന് ചോദിച്ചിരുന്നു. ലാപ്‌ടോപ്പ് ഉപയോഗിക്കാന്‍ അറിയാത്ത ആള്‍ക്ക് എങ്ങനെ ഇമെയില്‍ അയയ്ക്കുമെന്നും നടി ചോദിച്ചു. താന്‍ ഇമെയില്‍ അയച്ചെന്ന മുകേഷിന്റെ ആരോപണം കെട്ടിച്ചമച്ചതാണ്. ഇമെയില്‍ മുകേഷിന്റെ ‘കുക്ക്ഡ് അപ്പ്’ സ്റ്റോറിയാണ്. മുകേഷും ആദ്യ ഭാര്യയും തമ്മില്‍ ഉള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടാമെന്ന് പറഞ്ഞുവെന്ന കാര്യം മാത്രമാണ് മുകേഷ് പറഞ്ഞതില്‍ സത്യമുള്ളത്.

ഒരു ഘട്ടത്തിലും താന്‍ അക്കൗണ്ട് നമ്പര്‍ അയച്ചു കൊടുത്തിട്ടില്ല. കാശിന്റെ ഒരിട പാടും ഉണ്ടായിട്ടില്ല. മുകേഷിന്റെ കൊല്ലത്തെ വീട്ടില്‍ പോയിട്ടില്ല. മുകേഷിന്റെ വീട് ഫോട്ടോയില്‍ പോലും കണ്ടിട്ടില്ല. മുകേഷിന്റെ മരടിലെ വില്ലയില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. അവിടെ എത്താന്‍ ഇടയായ സാഹചര്യത്തെ ക്കുറിച്ച് ഉള്ള തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.


Read Previous

ലൈഫ് പദ്ധതി അട്ടിമറിക്കുന്ന എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക’; മലപ്പുറം എസ്പിക്കെതിരെ പി വി അന്‍വറിന്റെ വിചിത്ര സമരം

Read Next

സഹപ്രവര്‍ത്തകയ്ക്ക് ദുസൂചനയുള്ള എസ്എംഎസ് മെസേജ് അയച്ചുവെന്ന ആരോപണത്തിന്റെ പേരില്‍ കേന്ദ്ര കമ്മറ്റി അംഗമായിരുന്ന ഡബ്ല്യു ആര്‍ വരദരാജനെ കാരണം പോലും ചോദിക്കാതെ പുറത്താക്കിയ പാര്‍ട്ടിയാണ് ബലാത്സംഗക്കേസ് പ്രതിയായ മുകേഷിനെ സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »