Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മട്ടൻ കറിയിൽ കഷ്ണങ്ങൾ കുറവ്; വിവാഹ വീട്ടിൽ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ കൂട്ടയടി


വിവാഹ പാർട്ടിയിൽ വിളമ്പിയ മട്ടൻ കറിയെ ചൊല്ലി വധുവിന്റെയും വരന്റെയും വീട്ടുകാർ തമ്മിൽ കൂട്ടയടി. തെലങ്കാനയിലെ നിസാമാബാദിലെ നവിപേട്ടിലാണ് സംഭവം. വധുവിന്റെ വീട്ടിൽ നടന്ന വിവാഹ വിരുന്നിൽ വരന്റെ ബന്ധുക്കളിൽ ചിലർക്ക് ആവശ്യത്തിന് മട്ടൻ കറി വിളമ്പിയില്ലെന്ന് പരാതി പറഞ്ഞതിനെ തുടർന്നുണ്ടായ വഴക്കാണ് കൂട്ട അടിയിൽ കലാശിച്ചത്.

ഭക്ഷണം വിളമ്പുന്നതിനിടെ വരന്റെ ഭാഗത്തുനിന്നുമെത്തിയ ചിലർ മട്ടൻ കറിയിൽ കഷ്ണങ്ങൾ കുറവാണെന്ന് പരാതിപ്പെട്ടു. കൂടുതൽ കഷ്ണങ്ങൾ വിളമ്പാൻ കാന്ററിങ് ജീവനക്കാരോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. ഇതേചൊല്ലി ഭക്ഷണം വിളമ്പു ന്നരുമായി വാക്കുതർക്കത്തിലായി. തർക്കം പരിഹരിക്കാൻ വധുവിന്റെ വീട്ടുകാർ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ ഇരുകൂട്ടരും തമ്മിൽ അടിയായി.

പാത്രങ്ങളും ഗ്ലാസുകളും കസേരകളും അടക്കം കയ്യിൽ കിട്ടിയതെല്ലാം ഇരുകൂട്ടരും പരസ്പരം എടുത്തെറിഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതോടെ പോലീസ് സ്ഥലത്തെ ത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. കൂട്ടത്തല്ലിൽ പത്തോളം പേർക്ക് പരുക്കേറ്റി ട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 17 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.


Read Previous

കുട്ടി ആക്‌സിലറേറ്ററില്‍ കൈ വച്ചു’; ഹരിപ്പാട്ട് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തുണിക്കടയിലേക്ക് ഇടിച്ചുകയറി

Read Next

ബിജെപി നേതാക്കളുടെ പരാതി;ഒരാഴ്ചയ്ക്കുള്ളില്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം സമര്‍പ്പിക്കണം; ദേശീയ വനിത കമ്മീഷന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »