Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രതിവര്‍ഷം പുകവലിച്ച് തീരുന്നത് 80,000 ജീവനുകള്‍; പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍


ലണ്ടന്‍: ബ്രിട്ടനില്‍ പൊതു സ്ഥലങ്ങളില്‍ പുകവലി കര്‍ശനമായി നിരോധിക്കാനുള്ള നീക്കങ്ങളുമായി സര്‍ക്കാര്‍. പബ്ബ്, റസ്റ്റോറന്റ്, സ്റ്റേഡിയം, കുട്ടികളുടെ പാര്‍ക്കുകള്‍, ആശുപത്രികള്‍ക്കും സര്‍വകലാശാലകള്‍ക്കും സമീപമുള്ള നടപ്പാതകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കാനാണ് ആലോചന. പ്രതിവര്‍ഷം പുകവലി കാരണം 80,000 പേര്‍ മരിക്കുന്നുണ്ടെന്നും ഇത് തടയണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. പുകവലി മൂലമുള്ള മരണങ്ങളും രോഗങ്ങളും കുറയ്ക്ക ണമെന്നാണ് ആഗ്രഹം. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് മേലുള്ള സമ്മര്‍ദം കുറയ്ക്കണമെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.

2007-ല്‍ ജോലി സ്ഥലങ്ങളില്‍ ബ്രിട്ടന്‍ പുകവലി നിരോധിച്ചിരുന്നു. പിന്നാലെ പുക വലിക്കാരുടെ എണ്ണം കുറഞ്ഞുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ നടത്തിയ ഗവേഷണ പ്രകാരം ഹൃദയാഘാതം മൂലം ആശുപത്രിയില്‍ പ്രവേ ശിപ്പിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. 2022ലെ കണക്ക് പ്രകാരം ബ്രിട്ടനിലെ 64 ലക്ഷം പേര്‍ പുകവലിക്കുന്നവരാണ്. അതായത് മുതിര്‍ന്നവരുടെ ജനസംഖ്യയുടെ 13 ശതമാനം പേര്‍. ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സംഖ്യ കുറവാണ്. ഈ രാജ്യങ്ങളില്‍ 18 ശതമാനം മുതല്‍ 23 ശതമാനം വരെ ആളുകള്‍ പുകവലിക്കുന്നുണ്ടെന്നാണ് കണക്ക്.

പുതിയ തീരുമാനം നടപ്പാകുമ്പോള്‍ ആശുപത്രികളും നടപ്പാതകളും ഉള്‍പ്പെടെ പുക വലി രഹിത മേഖലയാക്കിയേക്കും. അതേസമയം ബ്രിട്ടനിലെ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കാനുള്ള നീക്കത്തില്‍ എതിര്‍പ്പും ഉയരുന്നുണ്ട്. ഹോട്ടലുകളിലും നൈറ്റ് ക്ലബ്ബുകളിലും പബ്ബുകളിലും കഫേകളിലുമെല്ലാം പുകവലി നിരോധിക്കുന്നത് ബിസിനസിനെ ബാധിക്കും എന്നാണ് ചിലരുടെ വിചിത്രവാദം.


Read Previous

എനിക്ക് പോകേണ്ട’! തട്ടിക്കൊണ്ടുപോയവനെ വിട്ടുപിരിയാനാകാതെ രണ്ടുവയസുകാരന്‍; കരച്ചിലടക്കാനാകാതെ പ്രതിയും

Read Next

അൽ നസ്ർ ക്ലബിന്റെ ജൂനിയർ ടീമിലേക്ക് സെലക്ഷൻ; മുഹമ്മദ് റാസിനെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »