Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അൽ നസ്ർ ക്ലബിന്റെ ജൂനിയർ ടീമിലേക്ക് സെലക്ഷൻ; മുഹമ്മദ് റാസിനെ ആദരിച്ചു.


റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും പ്രശസ്തമായ ഫുട്ബോൾ ക്ലബ്ബുകളിൽ ഒന്നായ അൽ നസ്ർ ക്ലബിന്റെ ജൂനിയർ ടീമിലേക്ക് സെലക്ഷൻ ലഭിച്ച മുഹമ്മദ് റാസിനെ റിയാദിലെ യുണൈറ്റഡ് എഫ് സി റിയാദ് ആദരിച്ചു. മലപ്പുറം പാങ്ങ് സ്വദേശിയായ റാസിൻ എലഗന്റ് എഫ് സി, എഫ് ആർ സി എന്നിവയിലൂടെയാണ് ഫുട്ബോൾ ജീവിതം ആരംഭിച്ചത്. ശേഷം പഞ്ചാബ് മിനർവയിലും കളിക്കാൻ അവസരം ലഭിച്ചു.

ഇപ്പോൾ വിസിറ്റ് വിസയിൽ സൗദിയിൽ താമസിക്കുന്ന റാസിന്റെ പിതാവ് ഷാജഹാൻ പറമ്പനാണ്, ഉമ്മ നസ്‌ല. സഹോദരങ്ങൾ: മുഹമ്മദ് റെബിൻ, മുഹമ്മദ് റയ്യാൻ. പിതൃ സഹോദരൻ ഷാനവാസ്, റിയാദിലെ മുൻകാല ക്ലബായ സ്റ്റാർ സ്പോർട്സിന്റെ കളിക്കാരൻ ആയിരുന്ന അദ്ദേഹം, ഇപ്പോൾ അൽ ഹസയിലെ സോക്കർ ഹുഫൂഫ് ടീമിന്റെ മാനേജർ സ്ഥാനത്ത് പ്രവർത്തിക്കുന്നു.

യു എഫ് സി റിയാദിനു വേണ്ടി  ക്ലബ് സെക്രട്ടറി കുട്ടി വല്ലപ്പുഴ, മൻസൂർ തിരൂർ എന്നിവർ ചേർന്ന് മുഹമ്മദ് റാസിന് മൊമെന്റോ നൽകി ആദരിച്ചു. ശൗലിഖ്, ബാവ ഇരുമ്പുഴി, ജസീം, ചെറിയാപ്പു മേൽമുറി, നൗഷാദ് കോട്ടക്കൽ, ഫൈസൽ പാഴൂർ,  നൗഷാദ് കോട്ടക്കൽ, റഷീദ്, ഉമ്മർ, സലിം ഒറ്റപ്പാലം, ജാഫർ ചെറുകര, അനീസ് പാഞ്ചോല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


Read Previous

പ്രതിവര്‍ഷം പുകവലിച്ച് തീരുന്നത് 80,000 ജീവനുകള്‍; പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍

Read Next

മാസ്റ്റേഴ്സ് സി സി: ജേഴ്​സി പ്രകാശനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »