ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: അഞ്ചാമത് പതിപ്പ് റിയാദ് സീസണ് ഒക്ടോബർ 12ന് തുടങ്ങും. സൗദിയുടെ തലസ്ഥാനം ആഘോഷ രാവുകള്‍ക്ക് വേദിയാകും പുതിയ 21 ഇവന്റുകൾ, 14 വിനോദ മേഖലകൾ, 11 ലോക ചാമ്പ്യൻഷിപ്പുകൾ, 10 ഫെസ്റ്റിവലുകളും എക്സിബിഷനുകളും ഇത്തവണയുണ്ടാകുമെന്ന് പൊതുവിനോദ അതോറിറ്റി മേധാവി തുർക്കി ആലുശൈഖ് പറഞ്ഞു. സീസണിന്റെ ഭാഗമായ ആഫ്രിക്കൻ സൂപ്പർ കപ്പ് ഫുട്ബാൾ മത്സരം സെപ്റ്റംബർ 21ന് തുടങ്ങും. 72 ലക്ഷം ചതുരശ്ര മീറ്റർ ചുറ്റളവിലാണ് റിയാദ് സീസൺ വേദികളുയരുക.

റിയാദ് സീസണിലെ ഒരു സുപ്രധാന വേദിയാണ് ‘ദി വെന്യു’ഏരിയ. 9,425 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ഈ ഏരിയ ഒരുങ്ങുന്നത്. ഏകദേശം 8,000 ആളുകളെ ഈ ഏരിയക്കുള്ളിൽ ഉൾക്കൊള്ളാൻ കഴിയും. ഈ ഏരിയയിൽ ഏഴ് ഇവന്റുകളാണ് അരങ്ങേറുക. . റിയാദ് സീസൺ വേദികളും പരിപാടികളും ഒരുക്കുന്നതിനായി ബന്ധപ്പെട്ട മേഖലകളിലുള്ള കമ്പനികളും വ്യക്തികളുമായി പൊതുവിനോദ അതോറിറ്റി 4,200 കരാറുകൾ ഒപ്പിട്ടു. 2,100 കമ്പനികളുമായാണ് കരാറുകളുണ്ടായിട്ടുള്ളത്. ഇതിൽ 95 ശതമാനവും പ്രാദേശിക കമ്പനികളാണെന്നും ആലുശൈഖ് പറഞ്ഞു.
ടെന്നിസ് സീസൺ കപ്പ് ടൂർണമെന്റും ഇത്തവണ റിയാദ് സീസൺ പരിപാടികളിൽ ഉൾപ്പെടും. അഞ്ചാം പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഇവന്റുകളിൽ ഒന്നാണിതെന്നും ആലുശൈഖ് പറഞ്ഞു. 70 ശതമാനം പരിപാടികളും അരങ്ങേറുന്നത് ബൊളിവാഡ് സിറ്റി ഏരിയയിലാണ്. സൗദി എയർലൈൻസിന്റെ പഴയതും ഉപയോഗശൂന്യവുമായ വിമാനങ്ങൾ അണിനിരത്തിയ ‘ബോളിവാഡ് റൺവേ’എന്ന പുതിയ വിനോദ മേഖല ഇത്തവണ തുറക്കും. ഇങ്ങനെ മൂന്ന് റൺവേ ഏരിയകളാണ് ഉണ്ടാവുക. ആകെ 1,40,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഈ ഏരിയ ഒരുങ്ങുക. 9,000 സന്ദർകരെ ഇവിടെ ഉൾക്കൊള്ളാൻ കഴിയുമെന്നും ആലുശൈഖ് വിശദീകരിച്ചു.

40 പുതിയ ആക്ടിവിറ്റികളും അനുഭവങ്ങളും അവതരിപ്പിക്കുന്ന ബൊളിവാഡ് സിറ്റിയുടെ 70 ശതമാനം പ്രവർത്തനങ്ങളും പുതിയതായിരിക്കും. ഹാസ്യനടൻ മാർട്ടിൻ ലോറൻസിന്റെ പ്രകടനത്തിന് പുറമേ ‘ഹാരി പോട്ടർ’, ‘ഹാഫ്-ലൈഫ്’ഇവന്റുകൾ ഏറ്റവും ശ്രദ്ധേയമാകുമെന്നും അദ്ദേഹം പറഞ്ഞു.
ബൊളിവാഡ് വേൾഡ് അഞ്ച് പുതിയ മേഖലകളെ ഉൾപ്പെടുത്തി വിപുലീകരിക്കും. ഇതൊടെ മൊത്തം മേഖലകൾ 19 ആയി ഉയരും. മിഡിൽ ഈസ്റ്റിൽ ആദ്യമായി ഏറ്റവും സ്വാധീനമുള്ള മാർക്കറ്റിങ് അവാർഡ് ഫെസ്റ്റിവലിനും റിയാദ് സീസൺ ആതിഥേയത്വം വഹിക്കും. പങ്കെടുക്കുന്നവരുടെ എല്ലാ വിഭാഗം ആളുകളുടെയും താൽപ്പര്യം നിറവേറ്റുന്ന 21 പുതിയ ഇവന്റുകളും അരങ്ങേറുമെന്നും ആലുശൈഖ് പറഞ്ഞു.

നിലവിലെ സീസണിൽ റിയാദ് സീസൺ ടെന്നിസ് കപ്പ് ഇവന്റ് ഉൾപ്പെടുന്നുണ്ട്. ബോളിവാഡ് വേൾഡിൽ സൗദി, തുർക്കി, ആഫ്രിക്ക, ഇറാൻ അടക്കം അഞ്ച് ഏരിയകൾ കൂടി സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ 21 പ്രോഗ്രാമുകൾ നടക്കും. ഒട്ടക സവാരി, ഫാൽക്കൻ ഷോ, ക്യാംപിങ്, ഡെസേർട്ട് കാറുകൾ എന്നിവയ്ക്ക് ഡൂൺസ് ഓഫ് അറേബ്യ മേഖലയിൽ സംവിധാനം ഏർപ്പെടുത്തി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരകണക്കിന് വേട്ട നായകൾ പങ്കെടുക്കുന്ന അഞ്ച് ഡോഗ് ചാംപ്യൻഷിപ്പ് ബോളിവാഡ് സിറ്റിയിൽ അരങ്ങേറും. 161 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള റിയാദ് മൃഗശാലയിൽ സന്ദർശനം സൗജന്യമാണ്. 116,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണവും 12,000 വിസ്തീർണ്ണവുമുള്ള മൃഗശാല ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നായിരിക്കുമെന്ന് അൽ ഷൈഖ് പറഞ്ഞു.

റിയാദ് സീസൺ ടിക്കറ്റ് വിൽക്കുന്ന വി ബുക്ക് (WeBook) ആപ്ലിക്കേഷൻ വഴി 45 മില്യൻ വരുമാനം കഴിഞ്ഞ വർഷം ലഭിച്ചത്. കഴിഞ്ഞ വർഷം കരിഞ്ചന്തയിൽ ടിക്കറ്റ് വിറ്റവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കരിഞ്ചന്തയെ ചെറുക്കുന്നതിന് ടിക്കറ്റുകൾ വാങ്ങുന്നതിനായി വി ബുക്ക് ആപ്ലിക്കേഷനിൽ അധികൃതർ ഒരു പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്.
അഞ്ചാമത് ജോയ് അവാർഡ്സ്, പവർ സ്ലാപ്, ലാറ്റിൻ നൈറ്റ് അടക്കം വിവിധ ഫാഷൻ പരിപാടികൾ, എഫീ അവാർഡ്സ്, യുഎഫ്സി ചാംപ്യൻഷിപ്പ്, ക്രൗൺ ജ്വൽ ഗുസ്തി മത്സരം എന്നീ ജനപ്രിയ പരിപാടികൾ റിയാദ് സീസണിന്റെ ഭാഗമായിരിക്കും. ബോളിവാഡ് സിറ്റിക്ക് സമീപമാണ് സൗദി എയർലൈൻസുമായി സഹകരിച്ച് ബോളിവാഡ് റൺവേ നിർമിച്ചിരിക്കുന്നത്. ബോയിങ് 777-ന്റെ മൂന്ന് വലിയ വിമാന റസ്റ്ററന്റുകൾ ഇവിടെ പ്രവർത്തിക്കും
