Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മകന്റെ കരിയര്‍ നശിപ്പിച്ചു, ധോണിക്ക് ഒരിക്കലും മാപ്പ് നൽകില്ല : യുവരാജിന്റെ പിതാവ് യോഗ്‌രാജ് സിംഗ്


എംഎസ് ധോണിക്കെതിരെ രൂക്ഷവിമർശനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗ്. ജീവിതത്തില്‍ ഒരിക്കലും ധോണിക്ക് മാപ്പ് നല്‍കില്ലെന്ന് യോഗ്‌രാജ് പറഞ്ഞു. സീ സ്വിച്ച് എന്ന യൂട്യൂബ് ചാനലിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ധോണിയാണ് യുവരാജിന്റെ കരിയര്‍ നശിപ്പിച്ചതെന്നും ധോണിയുടെ സ്വാധീനമില്ലായിരുന്നെങ്കില്‍ യുവരാജിന്റെ കരിയര്‍ നാലഞ്ചു കൊല്ലം കൂടി തുടരുമായിരുന്നുവെന്നും യോഗ്‌രാജ് സിംഗ് അഭിമുഖത്തില്‍ പറഞ്ഞു.

ഞാന്‍ ഒരിക്കലും എംഎസ് ധോണിയോട് ക്ഷമിക്കില്ല. കണ്ണാടിയില്‍ അദ്ദേഹം സ്വന്തം മുഖം നോക്കണം, അദ്ദേഹം വളരെ വലിയ ക്രിക്കറ്റ് കളിക്കാരനാണ്, പക്ഷേ എന്റെ മകനെതിരെ ചെയ്തതെല്ലാം ഇപ്പോള്‍ പുറത്തുവരുന്നു; അത് ജീവിതത്തില്‍ ഒരിക്കലും പൊറുക്കാനാവില്ല. എന്റെ ജീവിതത്തില്‍ ഞാന്‍ ഒരിക്കലും ചെയ്യാത്ത രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, എന്നോട് തെറ്റ് ചെയ്തവരോട് ക്ഷമിക്കില്ല. രണ്ട്, അവരെ ഒരിക്കലും ഞാന്‍ ആലിംഗനം ചെയ്യില്ല. അതെന്റെ മക്കളായാലും കുടുംബാംഗങ്ങളായാലും – യോഗ്‌രാജ് സിങ് പറഞ്ഞു.

ധോണിക്കെതിരെ യോഗ്‌രാജ് സിങ് രൂക്ഷമായി പ്രതികരിക്കുന്നത് ഇതാദ്യമല്ല. ധോണിയുടെ മോശം പ്രവൃത്തികള്‍ കാരണം 2024 ഐപിഎല്‍ സിഎസ്‌കെ ക്ക് നഷ്ടമായെന്ന് അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു. യുവരാജിനോട് ധോണിക്ക് അസൂയയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.


Read Previous

പ്രിയപ്പെട്ട അന്‍വര്‍ പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിന് നേര്‍ക്കുനേര്‍ ആണ്’ ; പിന്തുണച്ച് യു പ്രതിഭ

Read Next

മുഖ്യമന്ത്രിയെ കണ്ട് പി വി അന്‍വര്‍ മടങ്ങി ; നിര്‍ണായക തെളിവുകള്‍ കൈമാറിയെന്ന് സൂചന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »