Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒക്ലഹോമ മലയാളി അസ്സോസിയേഷൻ ക്രിക്കറ്റ് ടൂർണമെന്റ്: ഒകെസി ചലഞ്ചേഴ്‌സ് വിജയികൾ


ഒക്ലഹോമ സിറ്റി/ യൂക്കോൺ: ഓണത്തിനോടനുബന്ധിച്ചു ഒക്ലഹോമ മലയാളി അസ്സോസിയേഷൻ (OMA) സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ OKC ചലഞ്ചേഴ്‌സ് ക്ലബ് വിജയികളായി. ക്യാപ്റ്റൻ മനു അജയ് OKC ചലഞ്ചേഴ്‌സിനെ നയിച്ചു. ക്യാപ്റ്റൻ അനിൽ പിള്ളൈയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഒക്ലഹോമ ഹിന്ദു മിഷൻ ടീം(OHM) റണ്ണേഴ്‌സ് ആപ്പ് ആയി.

യൂക്കോൺ റൂട്ട് 66 പാർക്കിൽ നടന്ന ടൂർണമെന്റിൽ നാല് ടീമുകൾ പങ്കെടുത്തു. ബഥനി റോയൽസ്, മാർത്തോമാ ടീം ഓഫ്‌ ഒക്ലഹോമ (MTO) എന്നിവയായിരുന്നു പങ്കെടുത്ത മറ്റു ക്ലബുകൾ. അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ഒക്ലഹോമ മലയാളി അസ്സോസിയേഷൻ നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റ് വാശിയേറിയ പോരാട്ടങ്ങളാൽ വൻ വിജയമായി.

വിജയികൾക്കുള്ള ട്രോഫികൾ ഒക്ലഹോമ മലയാളി അസോസിയേഷൻ സെപ്റ്റംബർ 15 നു സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾക്കിടെ വിതരണം ചെയ്യും. അസോസിയേഷൻ നടത്തുന്ന മറ്റു സ്പോർട്സ് ടൂര്ണമെന്റുകളും ഇതോടൊപ്പം പുരോഗമിക്കുന്നു.

ഒക്ലഹോമ മലയാളി അസോസിയേഷൻ പ്രസിഡണ്ട് ഷിബു ജേക്കബ് , സ്പോർട്സ് കോർഡിനേറ്റർ സാൻജോ തോമസ്, മറ്റു കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി.

റിപ്പോര്‍ട്ട്‌ മാർട്ടിൻ വിലങ്ങോലിൽ


Read Previous

ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്സ് നോമിനേഷൻ പട്ടികയിൽ പ്രവാസി ഗാനരചയിതാവ് ജോ പോൾ:

Read Next

സി പി എമ്മിലെ തിരുത്തല്‍വാദികള്‍? ഒരിറ്റു ദയ അർഹിക്കാത്ത പൊലീസ് പ്രമുഖർ തൽസ്ഥാനങ്ങളിൽ നിന്ന് തൂത്തെറിയപ്പെടണം, അൻവറിനെ പിന്തുണച്ച് വീണ്ടും കെടി ജലീൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »