ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡൽഹി: അടുത്ത മാസം ആദ്യം നടക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടു പ്പിൽ ആദ്യഘട്ട സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. ഇന്നലെ പാർട്ടി അംഗത്വം സ്വീകരിച്ച അന്താരാഷ്ട്ര ഗുസ്തി താരം വിനേഷ് ഫോഗട്ട് അടക്കം 31 സ്ഥാനാർഥികൾ ആണ് ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചത്.
ജുലാന മണ്ഡലത്തിൽനിന്ന് ആണ് വിനേഷ് ഫോഗട്ട് ജനവിധി തേടുക. ഹരിയാന പിസിസി പ്രസിഡന്റ് ഉദയ് ഭൻ ഹോഡൽ സീറ്റിലും ഭൂപീന്ദർ സിങ് ഹൂഡ ഗർഹി സാംപ്ല-കിലോയി മണ്ഡലത്തിലും മത്സരിക്കും.
ഹരിയാനയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപക് ബാബറിയയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നത്.
പുനിയക്ക് സീറ്റ് നൽകില്ല. പകരം ബജ്രംഗ് പുനിയയെ അഖിലേന്ത്യാ കിസാൻ കോൺഗ്രസ് വർക്കിങ് ചെയർമാനായി നിയമിച്ചു. കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് നിയമനം.
ഇരുവരും റെയിൽവേയിലെ ജോലി രാജിവെച്ച ശേഷം ആണ് കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിൽ നിന്നാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. ഇത് കോൺഗ്രസിന് അഭിമാനകരമായ നിമിഷമാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.
