ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

1.കോഴിക്കോട്: എൽഡിഎഫ് കൺവീനർ ടിപി രാമകൃഷണന് മറുപടിയുമായി പിവി അൻവർ എംഎൽഎ. നീതി ലഭിച്ചില്ലെങ്കിൽ അത് ലഭിക്കും വരെ പോരാടുമെന്ന് അദ്ദേഹം പറഞ്ഞു. അതിനിനി ദിവസക്കണക്കൊക്കെ റെക്കോർഡ് ചെയ്യപ്പെട്ടാലും അതൊന്നും കാര്യമാക്കുന്നില്ല.
തനിക്ക് വേണ്ടിയല്ല, എല്ലാ സഖാക്കൾക്കും വേണ്ടിയാണ് ഈ പോരാട്ടമെന്ന് പിവി അൻവർ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. പിവി അൻവർ എല്ലാ ദിവസവും ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്ന് ഇടത് മുന്നണി കൺവീനർ ഇന്നലെ (സെപ്‌റ്റംബർ 12) പറഞ്ഞിരുന്നു. കേരള പൊലീസിലെ ഒരു സംഘം വ്യാപകമായി പാർട്ടി സഖാക്കളുടെ ഉൾപ്പെടെ കോളുകൾ ചോർത്തുന്നുണ്ടെന്ന ആരോപണവും അൻവർ ആവർത്തിച്ചു. https://malayalamithram.in/the-fight-will-continue-until-justice-is-served-pv-anwar-in-reply-to-tp-ramakrishnan/
2.കേരള ക്രിക്കറ്റ് ലീഗില്‍ ആദ്യ സെഞ്ച്വറി; സച്ചിന്‍ ബേബിയുടെ വെടിക്കെട്ടില്‍ കൊല്ലം സെയിലേഴ്‌സിന് ജയം
തിരുവനന്തപുരം: ആദ്യമായി അരങ്ങേറിയ കേരള ക്രിക്കറ്റ് ലീഗ് ടി ട്വന്‍റിയില്‍ ആദ്യ സെഞ്ച്വറി സ്വന്തം പേരില്‍ക്കുറിച്ച് സച്ചിന്‍ ബേബി. തിരുവനന്തപുരത്ത് നടന്ന ലീഗ് മല്‍സരത്തില്‍ 50 പന്തില്‍ നിന്ന് 105 റണ്‍സടിച്ച് പുറത്താവാതെയാണ് സച്ചിന്‍ ബേബി റിക്കാര്‍ഡിട്ടത്.എട്ട് സിക്‌സറുകളും അഞ്ച് ഫോറുകളുമടങ്ങുന്നതായിരുന്നു സച്ചിന്‍ ബേബിയുടെ ഇന്നിങ്സ്. കൊച്ചി ബ്ലൂടൈഗേഴ്‌സിനെതിരായ മല്‍സരത്തില്‍ കൊല്ലം സെയിലേഴ്‌സ് ഏഴ് വിക്കറ്റിന് വിജയിച്ചു.
ആദ്യം ബാറ്റ് ചെയ്‌ത കൊച്ചി ടീം നിശ്ചിത ഇരുപത് ഓവറില്‍ 8 വിക്കറ്റ് നഷ്‌ടത്തില്‍ 158 റണ്‍സെടുത്തു. 33 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത സിജോമോന്‍ ജോസഫായിരുന്നു കൊച്ചിയുടെ ടോപ്പ് സ്കോറര്‍. വിപുല്‍ ശക്തി ഇരുപത്തൊന്‍പതും ജോബിന്‍ ജോബി ഇരുപതും റണ്‍സെടുത്തു. കൊല്ലത്തിനു വേണ്ടി ബിജു നാരായണനും കെ എം ആസി ഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.https://malayalamithram.in/first-century-in-kerala-cricket-league-kollam-sailors-win-thanks-to-sachin-babys-firework/
3.സീതാറാം യെച്ചൂരി അന്തരിച്ചു; മറഞ്ഞത് മതതേര രാഷ്ട്രീയത്തിന്റെ ശോഭ
ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയിലിരി ക്കെയാണ് അന്ത്യം. ഓഗസ്റ്റ് പത്തൊന്‍പതിനാണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. https://malayalamithram.in/sitaram-yechury-passed-away-what-is-hidden-is-the-brilliance-of-sectarian-politics/
4.അമ്മ പിളര്‍പ്പിലേയ്‌ക്ക്; ഫെഫ്‌കയെ സമീപിച്ച് താരങ്ങള്‍, ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ നീക്കം
മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മ പിളര്‍പ്പിലേക്കെന്ന് സൂചന. സംഘടനയിലെ 20 ഓളം താരങ്ങള്‍ ട്രേഡ് യൂണിയന്‍ രൂപീകരിക്കാനായി ഫെഫ്‌കയെ സമീപിച്ചു. അമ്മയ്ക്ക് ബദലായി ട്രേഡ് യൂണിയൻ ഉണ്ടാക്കുകയാണ് ഔദ്യോഗിക നേതൃത്വവുമായി വിയോജിപ്പുള്ള താരങ്ങളുടെ ആവശ്യം. ഇത്തരമൊരു ആവശ്യവു മായി താരങ്ങളിൽ ചിലർ തങ്ങളെ സമീപിച്ചതായി ഫെഫ്‌ക നേതൃത്വം സ്ഥിരീകരിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നത് മുതല്‍ താര സംഘടനയില്‍ ഭിന്നത രൂക്ഷ മായിരുന്നു. ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ ജനറൽ സെക്രട്ടറിയുടെ ചുമതല വഹിച്ച ബാബു രാജിനെതിരെയും പീഡന പരാതി ഉയർന്നിരുന്നു. ഇതോടെ യാണ് പ്രസിഡന്‍റ് മോഹന്‍ലാല്‍ ഉള്‍പ്പെടെ ഭരണ സമിതി അംഗങ്ങളെല്ലാം രാജിവയ്‌ക്കു കയും ജനറൽ ബോഡി ചേരാൻ തീരുമാനിക്കുകയും ചെയ്‌തത് .https://malayalamithram.in/mother-to-split-players-approach-fefca-move-to-form-trade-union/
5.ശ്രുതി ഒറ്റയ്ക്കല്ല; ജോലി നൽകുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും: വി ഡി സതീശൻ
തിരുവനന്തപുരം: പ്രതിശ്രുത വരനും നഷ്ടപ്പെട്ട വയനാട്ടിലെ ശ്രുതിക്ക് ജോലി നൽകുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശ്രുതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നൽകും. ശ്രുതി ഒറ്റയ്ക്കാവില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടമായ ചൂരൽമല സ്വദേശിനി ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൺ വാഹനാപകടത്തിലാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപമായിരുന്നു അപകടം. https://malayalamithram.in/shruti-is-not-alone-the-issue-of-providing-jobs-will-be-brought-to-the-attention-of-the-chief-minister-vd-satheesan/
