ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

പാലക്കാട് : കഞ്ചിക്കോട് ആലാമരം കൊല്ലപ്പുരയിൽ തീറ്റ മത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി മത്സരാർഥി മരിച്ചു. ആലാമരം സ്വദേശി സുരേഷ് (50) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു മൂന്നരയോടെയാണ് സംഭവം.
മത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി തളർന്നു വീണ സുരേഷിനെ ഉടൻ വാളയാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ല പ്പുരയിൽ യുവാക്കളുടെ കൂട്ടായ്മ സംഘടിപ്പിച്ച മത്സരത്തിനിടെയാണു സംഭവം. അവിവാഹിതനായ സുരേഷ് ടിപ്പർ ലോറി ഡ്രൈവറാണ്.
