Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാഹുല്‍ ഗാന്ധിയുടെ നാവ് മുറിച്ചാല്‍ 11ലക്ഷം; വിവാദ പ്രസ്താവനയുമായി ശിവസേന ഷിന്‍ഡെ വിഭാഗം നേതാവ്


രാഹുല്‍ ഗാന്ധിയുടെ നാവ് മുറിക്കുന്നയാള്‍ക്ക് സമ്മാനം പ്രഖ്യാപിച്ച് ശിവസേന എംഎല്‍എ സഞ്ജയ് ഗെയ്ക്ക്‌വാദ്. 11 ലക്ഷം രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചി രിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ സംവരണവിരുദ്ധ പരാമര്‍ശങ്ങളുടെ പേരിലാണ് ഈ വിവാദ പ്രസ്താവന. മഹാരാഷ്ട്ര വിദര്‍ഭയിലെ ബുല്‍ധാന മണ്ഡലത്തില്‍ നിന്നുള്ള ശിവസേന ഷിന്‍ഡെ വിഭാഗം എംഎല്‍എയാണ് സഞ്ജയ് ഗെയ്ക്ക്‌വാദ്.

സംവരണം റദ്ദാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. രാജ്യത്തെ 400 വര്‍ഷം പിന്നിലേക്ക് എത്തിക്കാനാണ് നീക്കം. മഹാരാഷ്ട്രയില്‍ സംവരണത്തെ കുറിച്ച് സംസാരിക്കുന്ന രാഹുല്‍ ഗാന്ധി തന്നെയാണ് സംവരണം അവസാനിപ്പിക്കണം എന്നും പറയുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. അതിനാലാണ് രാഹുല്‍ ഗാന്ധിയുടെ നാവ് മുറിക്കാന്‍ ആഹ്വാനം ചെയ്യുന്നതെന്നും സഞ്ജയ് ഗെയ്ക്ക്‌വാദ് വ്യക്തമാക്കി.

വിവാദ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സഞ്ജയ് ഗെയ്ക്ക്‌ വാദിന്റെ പ്രസ്തവന അപലപനീയമാണ്. ഇതിനെതിരെ കേസെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബിജെപിയും ഗെയ്ക്ക്‌വാദിന്റെ പ്രസ്തവനയെ തള്ളി പ്പറഞ്ഞു.

ഇതിനുമുമ്പും വിവാദങ്ങളില്‍ ഉള്‍പ്പെട്ടുള്ള എംഎല്‍എയാണ് ഗെയ്ക്ക്‌വാദ്. എംഎല്‍എയുടെ കാര്‍ പോലീസുകാരനെ കൊണ്ട് കഴുകിച്ചത് വിവാദമായിരുന്നു. കഴിഞ്ഞ മാസമാണ് ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ ഛര്‍ദിച്ചതിനാല്‍ പോലീസുകാരന്‍ സ്വമേധായ കാര്‍ കഴുകയായിരുന്നു എന്നാണ് എംഎല്‍എ നല്‍കിയ വിശദീകരണം. കടുവയെ വേട്ടയാടിയതായുളള ഗെയ്ക്ക്‌വാദിന്റെ വെളിപ്പെടുത്തലും വിവാദമായിരുന്നു.


Read Previous

സിറ്റി ഫ്ലവർ ജുബൈലിൽ കുട്ടികള്‍ക്കായ് ചിത്ര രചന മത്സരം സംഘടിപ്പിച്ചു

Read Next

വയനാട് ദുരന്തം: മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റാണ് തെറ്റായ രീതിയില്‍ പ്രചരിക്കുന്നത്: മന്ത്രി കെ രാജന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »