Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വയനാട് ദുരന്തം: മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റാണ് തെറ്റായ രീതിയില്‍ പ്രചരിക്കുന്നത്: മന്ത്രി കെ രാജന്‍


തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ചെലവാക്കിയതെന്ന തരത്തില്‍ പുറത്തു വന്ന കണക്കുകള്‍ തെറ്റാണെന്ന് റവന്യൂമന്ത്രി കെ രാജന്‍. കേന്ദ്രത്തിന് സമര്‍പ്പിച്ച മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റാണ് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത്. കേന്ദ്രത്തിന് നല്‍കിയ, പ്രതീക്ഷിക്കുന്ന ചെലവുകളുടെ കണക്കാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ദുരന്തം നടന്നതിനുശേഷം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് ഒരു മെമ്മോറാണ്ടം നല്‍കിയിരുന്നു. അതില്‍ കാണിച്ചിരുന്ന കണക്കാണിത്. ഓഗസ്റ്റ് രണ്ടാം വാരത്തിലാണ് ഇതു തയ്യാറാക്കിയത്. പുനരധിവാസ പാക്കേജ് ലഭിക്കുന്നതിന്, പ്രതീക്ഷിക്കുന്ന ചെലവ് എന്ന നിലയിലാണ് ഈ കണക്ക് നല്‍കിയത്. ഹൈക്കോടതി ആവശ്യപ്പെട്ടപ്പോള്‍ ഇതേ കണക്കുകള്‍ തന്നെ നല്‍കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ചെലവഴിച്ച തുക സംബന്ധിച്ച കൃത്യാമയ കണക്കുകള്‍ സര്‍ക്കാര്‍ ഉടന്‍ പുറത്തുവിടും. ഇതുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ദൂരീകരിക്കുമെന്നും മന്ത്രി രാജന്‍ പറഞ്ഞു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ കണക്കുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഈ കണക്കുകള്‍ക്കെതിരെ വ്യാപകം വിമര്‍ശനം ഉയര്‍ന്നതോടെയാണ് മന്ത്രിയുടെ വിശദീകരണം.


Read Previous

രാഹുല്‍ ഗാന്ധിയുടെ നാവ് മുറിച്ചാല്‍ 11ലക്ഷം; വിവാദ പ്രസ്താവനയുമായി ശിവസേന ഷിന്‍ഡെ വിഭാഗം നേതാവ്

Read Next

വസ്തുതാ വിരുദ്ധം; വയനാട് പുനര്‍നിര്‍മാണത്തില്‍ സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ ഉദ്ദേശം, പുറത്ത് വന്നത് ചെലവഴിച്ച തുകയുടെ കണക്കല്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »