Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് മങ്കട മണ്ഡലം കെഎംസിസി ചർച്ചാസംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു.


റിയാദ് മങ്കട മണ്ഡലം കെഎംസിസി നടത്തിവരുന്ന, ഒരു വർഷം നീണ്ടുനിൽക്കുന്ന The Aim ക്യാമ്പയിനിന്റെ ഭാഗമായി “കേരളം പ്രച്ഛന്ന സംഘി സർക്കാരോ…?” എന്ന വിഷയത്തിൽ ചർച്ചാ സംഗമവും, 37 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മണ്ഡലം വൈസ് പ്രസിഡന്റ്‌ ഷബീബ് കരുവള്ളിക്ക് യാത്രയയപ്പും സംഘടിപ്പിച്ചു.

ആഭ്യന്തര വകുപ്പ് പൂർണമായും സംഘ്പരിവാർ അജണ്ടകൾക്ക് വിധേയപ്പെട്ടു നിൽക്കുന്ന സമയത്തും തന്റെ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി കേരളത്തെ ഒറ്റിക്കൊടുക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് ചർച്ചാ സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ഭരണകക്ഷിയിലെ എം എൽ എ ക്ക് പോലും സർക്കാരിനെതിരെ പരസ്യമായി നിലപാട് എടുക്കേണ്ട സാഹചര്യം അതീവഗൗരവതരമാണ്. മലപ്പുറം ജില്ല പോലെ മുസ്ലിം ഭൂരി പക്ഷ പ്രദേശങ്ങളിൽ ക്രിമിനൽ കേസുകൾ അകാരണമായി രജിസ്റ്റർ ചെയ്ത് ഇത്തരം പ്രദേശങ്ങളെ ക്രിമിനൽ സ്പോട്ടുകളാക്കി മാറ്റാനുള്ള ആസൂത്രിത ശ്രമം നടക്കുന്ന തായി മുസ്ലിം ലീഗ് അടക്കമുള്ള പാർട്ടികൾ പലതവണ പരാതിപ്പെട്ടിട്ടും സർക്കാർ അതിനോട് പുറംതിരിഞ്ഞു നിന്നു. എന്നാൽ ഇന്ന് ഭരണകക്ഷിയിലെ MLA ക്ക് പോലും ജീവൻ സംരക്ഷിക്കാൻ തോക്കിന് ലൈസൻസ് അനുവദിക്കാൻ അപേക്ഷ നൽകേണ്ട സ്ഥിതിയിലേക്ക് കേരളത്തിൽ ആഭ്യന്തര വകുപ്പ് മാഫിയാവൽക്ക രിക്കപ്പെട്ടിരിക്കുന്നു.

ആരോപണവിധേയനായ എ ഡി ജി പി എം ആർ അജിത്കുമാറിനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി കാണിക്കുന്ന വ്യഗ്രത സംശയം ജനിപ്പിക്കുന്നു. ആർ എസ് എസ് നേതാക്ക ളുമായി ചർച്ച നടത്തിയ ഉദ്യോഗസ്ഥനെതിരെ പോലും മുഖം നോക്കാതെ നടപടിയെ ടുക്കാൻ കഴിയാത്തവിധം പിണറായി വിജയന് മടിയിൽ കനമുണ്ട്. നൗഫൽ പാല ക്കാടൻ, ഷാഫി മാസ്റ്റർ തുവ്വൂർ, നബീൽ പയ്യോളി തുടങ്ങിയവർ ചർച്ചാ സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ചു.

37 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മങ്കട മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ്‌ ഷബീബ് കരുവള്ളിക്ക് മണ്ഡലം കെഎംസിസി കമ്മിറ്റിയുടെയും കുറുവ പഞ്ചായത്ത് കമ്മിറ്റിയുടെയും ഉപഹാരം ചടങ്ങിൽ വച്ച് കൈമാറി.

മണ്ഡലം കെഎംസിസി പ്രസിഡന്റ്‌ നജ്മുദ്ദീൻ മഞ്ഞളാംകുഴി അധ്യക്ഷനായ ചടങ്ങ് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് അസീസ് വെങ്കിട്ട , ആക്റ്റിംഗ് സെക്രട്ടറി അഷ്‌റഫ് കൽപകഞ്ചേരി , മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് , വൈസ് പ്രസിഡന്റുമാരായ ശരീഫ് അരീക്കോട് , ശകീൽ തിരൂർക്കാട് , ശിഹാബ് തങ്ങൾ കുറുവ , കെഎംസിസി നാഷണൽ സെക്രട്ടേറിയറ്റ് മെമ്പർ കെ കെ കോയാമു ഹാജി , സെൻട്രൽ കമ്മറ്റി ഭാരവാഹികളായ റഫീഖ് മഞ്ചേരി , സിറാജ് വള്ളിക്കുന്ന് , മങ്കട മണ്ഡലം കെഎംസിസി മുൻ ഭാരവാഹി കെ ടി അബൂബക്കർ , കുറുവ കെഎംസിസി ഭാരവാഹി നാസർ കരുവള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി റിയാസ് തിരൂർക്കാട് സ്വാഗതവും വൈസ് പ്രസിഡന്റ് റിയാസ് ചുക്കൻ നന്ദിയും പറഞ്ഞ ചടങ്ങിന് മണ്ഡലം ഭാരവാഹികളായ ഷമീർ മാനു പാതിരമണ്ണ , മുസ്ഥഫ കുളത്തൂർ , സാലിഹ് ചെലൂർ , ഷഫീഖ് കുറുവ , അബ്ദുള്ള ഉരുണിയൻ , തുടങ്ങിയവർ നേതൃത്വം നൽകി.


Read Previous

ഫുട്ബോൾ പ്രവചന മത്സരവിജയികൾ ക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

Read Next

സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതര്‍, തിരുവാലിയില്‍ ഇന്നും ആരോഗ്യ സര്‍വേ; നിയന്ത്രണം തുടരും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »