ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി അധികനാളില്ല. പ്രധാന മത്സരാർത്ഥികളായ ഡൊണാൾഡ് ജെ ട്രംപും കമല ഹാരിസും ശക്തമായ പ്രചാരണം നടത്തി കൊണ്ടിരിക്കുകയാണ്. അടുത്തിടെ നടന്ന സംവാദ പരിപാടിയിൽ പക്ഷേ കൃത്യമായ മുൻതൂക്കം നേടാൻ കമലയ്ക്ക് കഴിഞ്ഞുവെന്നാണ് ലഭ്യമായ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ആദ്യ സർവേകളിൽ തന്നെ കമല ഹാരിസിന്റെ മുന്നേറ്റം പ്രകടമായിരുന്നു.
സംവാദം നടന്ന ആദ്യ ആഴ്‌ചയിൽ എടുത്ത സർവേ ഫലങ്ങളിൽ കമല കൃത്യമായ മുന്നേറ്റം പ്രകടമാക്കി എന്നത് വാസ്‌തവമാണ്. ഇക്കാര്യം ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുകയും ചെയ്‌തിരുന്നു. എന്നാൽ സംവാദത്തിന്റെ പൂർണ തോതിലുള്ള വിശക ലനം വോട്ടർമാരിൽ നിന്ന് പുറത്ത് വരാൻ ഒരാഴ്‌ച കൂടി കാത്തിരിക്കണം എന്നാണ് വിദഗ്‌ധരുടെ നിലപാട്.
എന്നാൽ ഇവിടെ സംവാദശേഷം ഉണ്ടായ മറ്റൊരു സവിശേഷ സാഹചര്യമാണ് കമല ഹാരിസ് ക്യാമ്പിനെ ആശങ്കയിൽ ആഴ്ത്തുന്നത്. കഴിഞ്ഞ ദിവസം ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ രണ്ടാമത്തെ വധശ്രമം തന്നെയാണ് ഈ വിഷയം. ഇത് ഒരിക്കൽ കൂടി ട്രംപിന് അനുകൂലമായ സഹതാപ തരംഗത്തിലേക്ക് കാര്യങ്ങൾ കൊണ്ടെത്തി ക്കുമോ എന്നാണ് ഇനി കണ്ടറിയാനുള്ളത്.
കഴിഞ്ഞ ബുധനാഴ്‌ച നടന്ന സംവാദത്തിന് ശേഷം ചില അപ്രതീക്ഷിത സംഭവ വികാസങ്ങളും ഉണ്ടായി എന്നത് ലീഡ് നിലയെ സ്വാധീനിച്ചേക്കാം. പ്രത്യേകിച്ച് ട്രംപിന് എതിരായ വധ ശ്രമം വലിയ രീതിയിൽ വോട്ടർമാരെ സ്വാധീനിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ മുൻ പ്രസിഡന്റിന് അത് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് ഉറപ്പാണ്. എങ്കിലും ഇക്കാര്യത്തിൽ കൃത്യമായ ധാരണ കിട്ടണമെങ്കിൽ അടുത്ത ഒരാഴ്‌ച കൂടി കാത്തിരിക്കേണ്ടി വരും.
