ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറി ഇടിച്ചു; കര്‍ണാടകയില്‍ മൂന്നംഗ മലയാളി കുടുംബം മരിച്ചു


ബംഗളൂരു: കര്‍ണാടക ഗുണ്ടല്‍പേട്ടില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. വയനാട് പൂതാടി സ്വദേശി അഞ്ചു, ഭര്‍ത്താവ് ധനേഷ്, ഇവരുടെ മകന്‍ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബൈക്കില്‍ ഇടിക്കുക യായിരുന്നു. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം.

ബൈക്കിന് പുറകില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗ മനം. ടിപ്പര്‍ ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നതായും അമിത വേഗത്തയിലെത്തി ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. മൂവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ഇടിയുടെ ആഘാതത്തില്‍ ധനേഷ് വാഹനത്തില്‍ നിന്ന് തെറിച്ച് പോയിരുന്നു. അഞ്ചുവും മകനും ലോറിക്കടിയിലേക്ക് പോയി. ഇവരുടെ ദേഹത്ത് ലോറിയുടെ ടയര്‍ കയറി ഇറങ്ങി. മൂവരുടെയും മൃതദ്ദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി


Read Previous

അഫ്സല്‍ ഗുരുവിനു വേണ്ടി വാദിച്ചവരുടെ മകള്‍, ഡല്‍ഹിയെ ദൈവം രക്ഷിക്കട്ടെ’; വിമര്‍ശിച്ച് സ്വാതി മലിവാള്‍; എംപി സ്ഥാനം രാജിവെക്കണമെന്ന് എഎപി

Read Next

വയനാട് ദുരന്തം: ‘ഇത് ശവക്കുഴിക്ക് പോലും വില പറയും കാലം, സര്‍ക്കാരിന്‍റെ എസ്റ്റിമേറ്റ് കണക്ക് മനുഷ്യത്വ രഹിതം’: തിരുവഞ്ചൂര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »