ഓണസമ്മാനം വിതരണം ചെയ്ത് ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റി



റിയാദ്: സമൃദ്ധിയുടെ ഓണം ആഘോഷമാക്കാന്‍ ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ഓണസമ്മാനം. അമ്പലപ്പുഴ നവജീവന്‍ പാലിയേറ്റീവ് കെയര്‍ സൊസൈ റ്റിയുടെ സഹകരണത്തോടെ തോട്ടപ്പള്ളി മുതല്‍ കളര്‍കോട് വരെ അഞ്ച് കേന്ദ്രങ്ങള്‍ വഴി ഓണക്കിറ്റ് വിതരണം ചെയ്തു.

അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം നടന്ന ഓണസമ്മാന വിതരണത്തിന്റെ ഉദ്ഘാടനം ശ്രീകുമാര്‍ വലിയമഠം നിര്‍വ്വഹിച്ചു. ഇ റിയാസ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി എ ഹാമിദ്, പ്രവാസി കോണ്‍ഗ്രസ് ബ്ലോക് പ്രസിഡന്റും ഒഐസിസി ആലപ്പുഴ മുന്‍ ജില്ലാ ട്രഷററുമായ ഷിഹാബ് പോളക്കുളം, എ ആര്‍ കണ്ണന്‍, എം ബൈജു, വി ദില്‍ജിത്ത്, ശരത് ചന്ദ്രന്‍ ജി, ജേക്കബ് തോമസ്, രാജേഷ് ഡി, എം സോമന്‍ പിള്ള, പത്മനാഭ അയ്യര്‍, കെ ഓമനക്കുട്ടന്‍, ശ്രീകുമാര്‍ തമ്പി, നിതിന്‍ രാജേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. തെരഞ്ഞെടുത്ത അന്‍പതിലധികം കുടുംബങ്ങള്‍ക്ക് അരി, പലവ്യഞ്ജനങ്ങള്‍, പച്ചക്കറി എന്നിവ അടങ്ങിയ കിറ്റുകളാണ് വീടുകളില്‍ എത്തിച്ചത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അമ്പലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച നവജീവന്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ വളണ്ടിയര്‍മാരും ഒഐസിസി മുന്‍ പ്രവര്‍ത്തകരും ഓണസമ്മാന വിതരണത്തില്‍ പങ്കെടുത്തു.


Read Previous

ഷബീബ് കരുവളളിയ്ക്ക് ആർ.ഐ.സി.സി യാത്രയയപ്പ് നൽകി

Read Next

സൗദി ദേശീയ ദിനാഘോഷത്തിന് ലുലു ആദരം ഒരുക്കുന്നു ; പൂക്കൾ കൊണ്ടൊരുക്കിയ ഏറ്റവും വലിയ സൗദി ദേശീയ ദിന ലോഗോ പ്രദർശിപ്പിക്കും, പ്രദർശനത്തിന് സാക്ഷ്യം വഹിക്കാൻ ജിദ്ദ ഗവര്‍ണ്ണറും, ഗിന്നസ് ബുക്ക് അധികൃതരും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »