Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

യുഎഇയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ അടിപിടി; മെെതാനം ഗുസ്‌തി ഗോദയായി


ഹൈദരാബാദ്: ക്രിക്കറ്റ് കളിക്കളത്തിൽ താരങ്ങൾ തമ്മിൽ തർക്കമുണ്ടാകാറുണ്ട്. അത് വലിയ അടിപിടിയില്‍ കലാശിക്കാറില്ല. എന്നാല്‍ താരങ്ങള്‍ പരസ്പരം കുത്തുകയും ചവിട്ടുകയും ചെയ്യുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഞെട്ടിക്കുന്ന സംഭവത്തിൽ ബാറ്ററും ബൗളറും തമ്മിലുള്ള പരിഹാസ വാക്കേറ്റം അടിയില്‍ കലാശിച്ചു.

യുഎഇയിലെ എംസിസി വീക്ക്‌ഡേയ്‌സ് ബാഷ് XIX ലീഗിൽ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്. എയ്റോവിസ ക്രിക്കറ്റും റബ്ദാൻ ക്രിക്കറ്റ് ക്ലബ്ബും മത്സരത്തിൽ കൊമ്പുകോർത്തിരുന്നു. എയ്റോവിയയിൽ നിന്നുള്ള ഒരു ബൗളർ ഒരു പ്രധാന വിക്കറ്റ് ആഘോഷിച്ചതോടെയാണ് മത്സരം വന്യമായത്. ടീമിന്‍റെ മനോവീര്യം വർധിപ്പിക്കാ നായിരുന്നു ആഘോഷം. എന്നാല്‍ ആഘോഷത്തിന്‍റെ നിറം താമസിയാതെ മാറി. ഇരുവരും തമ്മിലുള്ള തർക്കം ശാരീരികമായി മാറുകയും ചെയ്‌തു. അടിയില്‍ രണ്ട് കളിക്കാരും നിലത്ത് വീണു. സംഘാംഗങ്ങളും അമ്പയർമാരും ഓടിയെത്തി സ്ഥിതി ഗതികളില്‍ നിന്നും ഇരു താരങ്ങളെയും വേർപെടുത്തി.

ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാകുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വർഷം, സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്നുള്ള ഒരു വീഡിയോയില്‍, അമ്പയറുടെ വിവാദ തീരുമാനത്തെ ചൊല്ലി കളിക്കാർ ശാരീരികമായി വഴക്കുണ്ടാക്കുന്ന തരത്തിലേക്ക് മാറിയിരുന്നു. സംഭവം രൂക്ഷമായതിനാൽ സെമി ഫൈനലിന് മുമ്പ് തന്നെ ലീഗ് റദ്ദാക്കി.


Read Previous

ചാമ്പ്യൻസ് ലീഗ് ആദ്യഘട്ട മത്സരങ്ങള്‍ അവസാനിച്ചു, ബാഴ്‌സലോണക്ക് തോൽവി

Read Next

മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.വി അൻവർ ; ‘ഇ.എം.എസും പഴയ കോൺഗ്രസുകാരൻ, താൻ ആനപ്പുറത്താണെന്ന് ആരും കരുതേണ്ടെ’ന്നും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »