Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദുഷ്ടശക്തികള്‍ക്കെതിരെ, നാടിന്റെ നന്മക്ക് വേണ്ടി ഒരുമിച്ച് പോരാടാം’; പി വി അന്‍വറിനെ ക്ഷണിച്ച് മുസ്ലിംലീഗ് നേതാവ്


കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിപ്പറഞ്ഞതിനു പിന്നാലെ പി വി അന്‍വര്‍ എംഎല്‍എയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് മുസ്ലിം ലീഗ് നേതാവ്. പി വി അന്‍വര്‍ പറയുന്ന പല കാര്യങ്ങളും സത്യമാണ്. ദുഷ്ടശക്തികള്‍ക്കെതിരെ, നാടിന്റെ നന്മക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പോരാടാം എന്നും മുസ്ലിം ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍ മുണ്ടേരി സമൂഹമാധ്യമക്കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു. ചർച്ചയായതിനു പിന്നാലെ ഇഖ്ബാൽ മുണ്ടേരി ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്.

ഈ ഇടതു ഭരണം സംഘപരിവാറിന് കുടപിടിക്കുകയാണ്. മുഖ്യമന്ത്രിയും അദ്ദേഹ ത്തിന്റെ ഓഫീസും എല്ലാ തരം അഴിമതികളുടെയും കൂത്തരങ്ങായി മാറിയിട്ടു ണ്ടെന്നും വര്‍ഷങ്ങളായി പറഞ്ഞ് കൊണ്ടിരിക്കുന്ന മുസ്ലിം ലീഗിന്റെയും യു ഡി എഫിന്റേയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിന്റെ കൂടെ നില്‍ക്കാന്‍ പഴയ കോണ്‍ഗ്രസുകാരനായ അന്‍വര്‍ തയ്യാറാവുന്ന ഘട്ടത്തിന് സമയമായെന്നും ഇഖ്ബാല്‍ മുണ്ടേരി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ സൂചിപ്പിക്കുന്നു.

അൻവർ പെട്ടെന്ന് ആർക്ക് മുന്നിലും വഴങ്ങുന്ന പ്രകൃതക്കാരനല്ല. പിണറായിക്കാ ണെങ്കിൽ തൻ്റെ മുന്നിൽ വഴങ്ങാത്തവനോട് കട്ടക്കലിപ്പുമാണ്. ഇനി മൂന്നാം ഘട്ടത്തിലേക്ക് കടക്കണം. യഥാർത്ഥ പിണറായി വിജയൻ ആരാണെന്ന് കൃത്യമായി മനസിലാക്കുന്ന പ്രധാന ഘട്ടമാണത്. പിണറായിയും , ശശിയും , MR അജിത് കുമാറും മൂന്നല്ല അതൊന്നാണെന്ന് ബോധ്യപ്പെടുന്ന നിമിഷം. ഇനിയാണ് സ്വാതന്ത്ര്യ സമര സേനാനിയായ ഷൗക്കത്തലി സാഹിബിൻ്റെ മകൻ പി വി അൻവറിൻ്റെ യഥാർത്ഥ മുഖം പിണറായി കാണേണ്ടത്. ഇഖ്ബാൽ മുണ്ടേരി കുറിപ്പിൽ പറയുന്നു.


Read Previous

എം എം ലോറന്‍സിന്റെ അവസാന യാത്രയയപ്പും ചതിയിലൂടെയെന്ന് മകള്‍; മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറണമെന്ന് അപ്പന്‍ പറഞ്ഞിട്ടില്ല; മൂത്ത മകന്‍ പാര്‍ട്ടിയുടെ ചതിക്ക് കൂട്ടുനില്‍ക്കുന്നു : ആശാ ലോറന്‍സ്

Read Next

‘അപ്രസക്തമായ ചോദ്യം ചോദിച്ച് മാനം മാറ്റേണ്ട’; അന്‍വറിനെ ലീഗ് നേതാവ് ക്ഷണിച്ചതില്‍ പ്രതികരിച്ച് കുഞ്ഞാലിക്കുട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »