Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗൾഫ് മലയാളി ഫെഡറേഷൻ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു


ഗൾഫ് മലയാളി ഫെഡറേഷൻ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു, റിയാദിലെ മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷം വൈവിധ്യമാര്‍ന്ന കലാ പരിപാടികളാൽ ശ്രദ്ധേയമായി. നാസിക്ധോള്‍ ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ ആർപ്പുവിളിയുമായി മാവേലിയെ എതിരേറ്റു. നൂറുകണക്കിന് ആളുകള്‍ക്ക് ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു

തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ ഷാജി മഠത്തില്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ ആര്‍ ജയചന്ദ്രന്‍, ജോസഫ്‌ അതിരുങ്കല്‍, കമര്‍ബാനു ടീച്ചര്‍, നിഖില സമീര്‍, ജി എം എഫ് ചെയര്‍മാന്‍ റാഫി പാങ്ങോട്, ഖത്തര്‍ ജി എം എഫ് പ്രസിഡണ്ട്‌ മുസ്തഫ കുമരനല്ലൂര്‍, നാഷണല്‍ പ്രസിഡണ്ട്‌ അബ്ദുല്‍ അസീസ്‌ പവിത്ര, ഹരികൃഷ്ണന്‍ കണ്ണൂര്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു,

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹി പി എസ് കോയക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. ടോം സി മാത്യു സ്വാഗതവും ട്രഷറര്‍ പി എസ് കോയ നന്ദിയും പറഞ്ഞു.

ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ മണി ബ്രദഴ്സിലെ കുട്ടികള്‍ അവതരിപ്പിച്ച തിരുവാതിര. ജി എം എഫ് കലാ കാരന്മാരുടെ, ഓണപ്പാട്ട്, കുട്ടികളുടെ നൃത്തനൃത്യങ്ങൾ, ഗാനമേള, തുടങ്ങിയ കലാ പരിപാടികൾ ആഘോഷ പരിപാടിയെ വർണാഭമാക്കി.

അഷറഫ് ചേലാംബ്ര, സനല്‍ കുമാര്‍ , സുബൈര്‍ കുമ്മില്‍ ,സത്താര്‍ മാവൂര്‍ ഷാനവാസ് വെമ്പളി , ഷാജഹാന്‍ പാണ്ട, ഉണ്ണി, മുന്ന, നൂറുദ്ധീന്‍, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി ഹിബ അബ്ദുല്‍ സലാം, ബൈമി സുബിന്‍ എന്നിവര്‍ സാംസ്കാരിക പരിപാടികള്‍ നിയന്ത്രിച്ചു


Read Previous

പ്രവാസി മലയാളി ഫൗണ്ടെഷൻ സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു

Read Next

സദിയില്‍ ഡ്യൂട്ടിക്കിടെ മലയാളി നേഴ്സ് കുഴഞ്ഞു വീണു മരിച്ചു, തൃശൂർ നെല്ലായി സ്വദേശിനി; ഓണാവധി കഴിഞ്ഞ് തിരിച്ചെത്തിയത് ഒരാഴ്ച മുമ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »