ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : കെ പി സി സി സെക്രട്ടറിയും വിഖ്യാത ടെലിവിഷൻ ചാനൽ ഡിബേറ്ററുമായ കെ പി നൗഷാദ് അലി റിയാദിലെത്തി.സെപ്റ്റംബർ 27 ന് വെള്ളിയാഴ്ച വൈകീട്ട് ഒഐസിസി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപിക്കുന്ന “ആര്യാടനോർമ്മയിൽ” എന്ന ആര്യാടൻ മുഹമ്മദ് അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം റിയാദിൽ എത്തിയത്.
റിയാദ് കിംഗ് ഖാലിദ് എയർപോർട്ടിൽ ഒഐസിസി മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റ് സിദ്ദിഖ് കല്ലുപമ്പൻ ത്രിവർണ്ണ ഹാരമണിയിച്ചു നൗഷാദ് അലിയെ സ്വീകരിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, സീനിയർ വൈസ് പ്രസിഡന്റ് സലിം കളക്കര, സെൻട്രൽ ജനറൽ സെക്രട്ടറി സക്കീർ ദാനത്ത്,മലപ്പുറം ജില്ല കമ്മറ്റി വർക്കിംഗ് പ്രസിഡന്റ് വഹീദ് വാഴക്കാട്, ട്രഷർ സാദിഖ് വടപുറം, ഷറഫു ചിറ്റൻ, അൻസാർ നൈതല്ലൂർ എന്നിവർ എയർപോർട്ടിൽ സ്വീകരിക്കാനെത്തിയിരുന്നു.
രണ്ട് ദിവസത്തെ റിയാദ് പര്യടനം പൂർത്തിയാക്കി അടുത്ത ദിവസങ്ങളിൽ ജിദ്ദ, മക്ക,മദീന, ദമ്മാം പ്രവശ്യകളിലെ ഒഐസിസി പരിപാടികളിൽ പങ്കെടുക്കും. ഫോട്ടോ : കെ പി നൗഷാദ് അലിയെ മലപ്പുറം ഒഐസിസി ജില്ല പ്രസിഡന്റ് സിദ്ദിഖ് കല്ലുപറമ്പൻ ഷാൾ അണിയിച്ച് സ്വീകരിക്കുന്നു
