Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

500 രൂപയുടെ നോട്ടില്‍ ഗാന്ധിജിക്ക് പകരം നടന്‍ അനുപം ഖേര്‍; ഒപ്പം അക്ഷരത്തെറ്റും: പിടികൂടിയത് 1.60 കോടിയുടെ കള്ളനോട്ട്


അഹമ്മദാബാദ്: മഹാത്മാ ഗാന്ധിക്ക് പകരം സിനിമാ നടന്റെ ചിത്രം പതിച്ച വ്യാജ നോട്ടുകള്‍ പൊലീസ് പിടികൂടി. ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ ചിത്രമുള്ള 1.60 കോടി രൂപയുടെ വ്യാജ നോട്ടുകളാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നും പിടികൂടിയത്. നോട്ടുകളില്‍ ‘റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ’ എന്നതിന് പകരം ‘റിസോള്‍ ബാങ്ക് ഒഫ് ഇന്ത്യ’ എന്നാണ് അച്ചടിച്ചിരിക്കുന്നത്. വ്യാജ നോട്ടുകളുടെ ചിത്രം ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

പലരും നോട്ടുകളുടെ ചിത്രം കണ്ട് ഞെട്ടിയെങ്കിലും ഭൂരിഭാഗം പേരും വലിയ തമാശയായാണ് ഇതിനെ കണ്ടത്. വ്യാജ നോട്ടുകളുടെ ഉറവിടം കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് സൂറത്തിലെ ഒരു ഓണ്‍ ലൈന്‍ വസ്ത്ര വില്‍പ്പന ശാലയില്‍ നിന്നും വ്യാജ നോട്ടുകള്‍ നിര്‍മിക്കുന്ന നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

നടന്‍ ഷാഹിദ് കപൂര്‍ അഭിനയിച്ച ‘ഫാര്‍സി’ എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രതികള്‍ വ്യാജ നോട്ടുകള്‍ നിര്‍മിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രാജ്ദീപ് നകം പറഞ്ഞു. വ്യാജ നോട്ടുകള്‍ ഉപയോഗിച്ച് സമ്പന്നനാകു ന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ഓണ്‍ലൈനായി വസ്ത്ര വ്യാപാരം നടത്താനെന്ന വ്യാജേന ഒരു കെട്ടിടം വാടക യ്ക്കെടുത്ത ശേഷമാണ് പ്രതികള്‍ നോട്ടുകള്‍ അച്ചടിക്കാന്‍ തുടങ്ങിയത്. ദിവസങ്ങ ളോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് സൂറത്ത് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് സംഘം സ്ഥലത്തെത്തി പ്രതികളെ പിടികൂടിയത്.


Read Previous

കോടികളുടെ സ്വര്‍ണവും ഹവാല പണവും പിടിച്ചതിലുള്ള അസ്വസ്ഥത’: അന്‍വറിനെതിരെ വിമര്‍ശനം കടുപ്പിച്ച് മുഖ്യമന്ത്രി

Read Next

സൗദിയിലെ പ്രവാസി സമൂഹത്തിന് അവിസ്മരണീയ അനുഭവം പകരാന്‍, കുഞ്ചോക്കോ ബോബൻ നയിക്കുന്ന ‘വൈബ്സ് ഓഫ് കേരള’; ബോളിവുഡ് ഗായകൻ സൽമാൻ അലി നയിക്കുന്ന ‘താൽ’; “ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ്” ഒക്ടോബർ നാല്, അഞ്ച് തീയതികളിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »