Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിയിലെ പ്രവാസി സമൂഹത്തിന് അവിസ്മരണീയ അനുഭവം പകരാന്‍, കുഞ്ചോക്കോ ബോബൻ നയിക്കുന്ന ‘വൈബ്സ് ഓഫ് കേരള’; ബോളിവുഡ് ഗായകൻ സൽമാൻ അലി നയിക്കുന്ന ‘താൽ’; “ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ്” ഒക്ടോബർ നാല്, അഞ്ച് തീയതികളിൽ


റിയാദ്: ഇന്തോ-സൗദി സാംസ്കാരിക മഹോത്സവമായി റിയാദിൽ ഒരുങ്ങുന്ന ‘ഗ്രേറ്റ്‌ ഇന്ത്യ ഫെസ്റ്റ്’ ഒക്ടോബർ നാല്, അഞ്ച് തീയതികളിൽ അരങ്ങേറും. റിയാദ് ഇൻറർ നാഷനൽ ഇന്ത്യൻ ബോയ്സ് സ്കൂൾ കാമ്പസിൽ നടക്കുന്ന മഹോത്സവം സൗദിയിലെ പ്രവാസി സമൂഹത്തിന് അവിസ്മരണീയ അനുഭവം പകരും.

റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ ബോയ്സ് സ്കൂളിൽ -നാലിന് ബോളിവുഡ് ഗായകൻ സൽമാൻ അലി നയിക്കുന്ന ‘താൽ’ -അഞ്ചിന് മലയാളി താരം കുഞ്ചോക്കോ ബോബൻ നയിക്കുന്ന ‘വൈബ്സ് ഓഫ് കേരള’

ബോളിവുഡ് ഗായകൻ സൽമാൻ അലി നയിക്കുന്ന ഇന്ത്യൻ സംഗീതമേള ‘താൽ’, മലയാളി താരം കുഞ്ചോക്കോ ബോബൻ നയിക്കുന്ന കലാവിരുന്ന് ‘വൈബ്സ് ഓഫ് കേരള’, രുചിപ്പെരുമകളുടെ ഫുഡ്‌ കോർണർ, കേരളത്തിലെയും സൗദിയിലെയും വ്യാപാര സ്ഥാപനങ്ങൾ പങ്കെടുക്കുന്ന പ്രൊപ്പർട്ടി ഷോ, ട്രേഡ് എക്സ്പോ, കുട്ടികൾക്കും മുതിർന്നവർക്കും ആകർഷകസമ്മാനങ്ങളുമായി ലിറ്റിൽ ആർട്ടിസ്റ്റ് ഡ്രോയിങ് ആൻഡ് പെയിൻറിങ്, സിങ് ആൻഡ് വിൻ മത്സരങ്ങൾ എന്നിവയാണ് നടക്കുന്നത്. ഉദ്ഘാടന പരിപാടിയിൽ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പടെ ഇന്ത്യയിലെയും സൗദിയി ലെയും പ്രമുഖർ പങ്കെടുക്കും.

ഒക്‌ടോബർ നാലിന് വെള്ളിയാഴ്ച പാൻ ഇന്ത്യൻ പ്രേക്ഷകരെ ആകർഷിക്കുന്ന കലാ സാംസ്കാരിക വിരുന്നായാണ് ‘താൽ’ അരങ്ങേറുക. പ്രശസ്ത ബോളിവുഡ് ഗായകനും യുവാക്കളുടെ ഹരവും ആവേശവുമായ സൽമാൻ അലിയുടെ ബാൻഡിനോടൊപ്പം പുതുതലമുറ ഗായകരായ ഭൂമിക, രചന ചോപ്ര, സൗരവ്, ഷെറിൻ എന്നിവർ അണിനിരക്കും.

https://twitter.com/malayalamithram/status/1841013108355043477

പോപ്പ്, റോക്ക്, സൂഫി നാദധാരകൾ സമ്മേളിക്കുന്ന സംഗീത വിരുന്ന് ഇന്ത്യ, പാക്, ബംഗ്ലാദേശ് കലാസ്വാദകർക്ക് പുതിയ അനുഭൂതി പകരും. ഒക്ടോബർ അഞ്ചിന് ശനിയാഴ്ച പ്രവാസി മലയാളികളുടെ ഓണാഘോഷത്തിന് നിറപ്പകിട്ടുള്ള പരിസമാപ്‌തി എന്ന നിലയിൽ അരങ്ങേറുന്ന ‘വൈബ്സ് ഓഫ് കേരള’യിൽ താരങ്ങളായ കുഞ്ചാക്കോ ബോബൻ, സ്റ്റീഫൻ ദേവസി, യുവഗായകരായ നിത്യ മാമൻ, കെ.എസ്. ഹരിശങ്കർ, ക്രിസ്റ്റകല, അക്ബർ ഖാൻ, നടനും നർത്തകനുമായ മുഹമ്മദ്‌ റംസാൻ, അവതാരകൻ മിഥുൻ രമേശ്‌ എന്നിവർ അണിനിരക്കും.

രണ്ടുദിവസവും ഉച്ചക്ക് ശേഷം മൂന്ന് മുതൽ ഫുഡ്‌ കോർണർ, പ്രൊപ്പർട്ടി ഷോ, ട്രേഡ് എക്സ്പോ, കുട്ടികൾക്കും മുതിർന്നവർക്കും ആകർഷകസമ്മാനങ്ങളുമായി ലിറ്റിൽ ആർട്ടിസ്റ്റ് ഡ്രോയിങ് ആൻഡ് പെയിൻറിങ്, സിങ് ആൻഡ് വിൻ മത്സരങ്ങൾ എന്നിവ നടക്കും. സൗദിയിലെ പ്രവാസി സമൂഹത്തിൽനിന്ന് രജിസ്റ്റർ ചെയ്തവർക്കാണ് ഈ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം. https://greatindiafest.com എന്ന ഓൺലൈൻ ലിങ്കിൽ പ്രവേശന പാസ് ബുക്ക് ചെയ്യാം. രണ്ട് ദിവസവും ഉച്ചകഴിഞ്ഞ് മൂന്നുമുതൽ പരിപാടി സ്ഥലത്തേക്ക് ആളുകളെ പ്രവേശിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.


Read Previous

500 രൂപയുടെ നോട്ടില്‍ ഗാന്ധിജിക്ക് പകരം നടന്‍ അനുപം ഖേര്‍; ഒപ്പം അക്ഷരത്തെറ്റും: പിടികൂടിയത് 1.60 കോടിയുടെ കള്ളനോട്ട്

Read Next

ലക്സ ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ഒക്ടോബര് 3 ന് റിയാദ് തബ്റാക്കിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »