Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തെറ്റിദ്ധാരണകളും പ്രശ്‌നങ്ങളും പറഞ്ഞു തീര്‍ത്തു’; അര്‍ജുന്റെ കുടുംബത്തെ കണ്ട് മനാഫ്


കോഴിക്കോട്: വിവാദങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ട് അർജുന്റെ കുടുംബവും ലോറി ഉടമ മനാഫും. കഴിഞ്ഞ ദിവസം അർജുന്റെ കുടുംബത്തെ നേരിട്ട് കണ്ട് ലോറി ഉടമ മനാഫ്. കണ്ണാടിക്കലിലെ അർജുന്റെ വീട്ടിലെത്തിയാണ് മനാഫ് കൂടിക്കാഴ്ച നടത്തിയത്.

ലോറി ഉടമ മനാഫ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ഇരു കുടുംബങ്ങളും കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങളുള്ളത്. തെറ്റി​ദ്ധാരണകൾ മാറിയെന്നും പ്രശ്നങ്ങൾ പറഞ്ഞുതീർത്തുവെന്നും ഇരുകൂട്ടരും പറഞ്ഞു.

പറയാനുദ്ദേശിച്ച കാര്യങ്ങളല്ല ആളുകൾ മനസിലാക്കിയതെന്ന് ജിതിൻ ചൂണ്ടിക്കാട്ടി. തങ്ങൾ എന്നും ഒരു കുടുംബം തന്നെയാണെന്നും കുടുംബത്തില്‍ ചെറിയ പ്രശ്നങ്ങള്‍ സ്വാഭാവികമാണെന്നാണ് മനാഫ് പറഞ്ഞത്. തന്നെ വർ​ഗീയ വാദിയായി ചിത്രീകരി ക്കുന്നതിൽ വിഷമമുണ്ടെന്നും ജിതിൻ പറഞ്ഞു. മനാഫ് സഹോദരൻ മുബീൻ, അർജു ന്റെ സഹോദരൻ അഭിജിത്, ജിതിൻ എന്നിവരാണ് ഒരുമിച്ചിരുന്നു സംസാരിച്ചത്.

അർജുന്റെ സംസ്കാരത്തിന് പിന്നാലെ അർജുന്റെ കുടുംബം മനാഫിനെതിരെ രം​ഗത്ത് എത്തിയിരുന്നു. കുടുംബത്തിന്റെ വൈകാരികതയെ മനാഫ് ചൂഷണം ചെയ്യുന്നു വെന്ന് പറഞ്ഞ് അർജുന്റെ കുടുംബം രം​ഗത്ത് എത്തിയിരുന്നു . മനാഫിന്റെ അനുജൻ മുബീൻ ആണ് ലോറി ഉടമ. എന്നാൽ,​ മറ്റു ചില വ്യക്തികൾ വൈകാരികമായി അർജുനെ മാർക്കറ്റ് ചെയ്യുന്നു. ഫണ്ട് പിരിവ് നടത്തുന്നു. ഇപ്പോൾ അതിരൂക്ഷമായ സൈബർ ആക്രമണം നേരിടുകയാണ് കുടുംബമെന്നും ജിതിൻ വാർത്താസമ്മേളന ത്തിൽ പറഞ്ഞു. കുടുംബത്തിനായി പല കോണുകളിൽ നിന്നും പണം പിരിക്കുന്നു. ഇത് കുടുംബം അറിഞ്ഞിട്ടില്ല. ഞങ്ങൾക്ക് ആ പണം ആവശ്യമില്ല. അർജുന് 75,000 രൂപ ശമ്പളം ഉണ്ടായിരുന്നുവെന്ന് പറഞ്ഞുപരത്തുന്നു.

ഇതിന്റെ പേരിൽ കുടുംബത്തിനെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്. നാലാമത്തെ മകനായി അർജുന്റെ മകനെ വളർത്തുമെന്ന് മനാഫ് പറഞ്ഞതും വേദനിപ്പിച്ചുവെന്നും. മനാഫും ഈശ്വർ മാൽപെയും ചേർന്ന് നടത്തിയത് നാടക പരമ്പരയാണ്. അവരുടെ യുട്യൂബ് ചാനലിന് വരിക്കാരെ കൂട്ടാൻ നാടകം കളിക്കുകയായിരുന്നുവെന്നുമാണ് അന്ന് വാർത്ത സമ്മേളനത്തിൽ സഹോ​ദരി ഭർത്താവ് പറഞ്ഞത്.


Read Previous

മത്മാഗന്ധിയുടെ സന്ദേശം ഈ കാലഘട്ടത്തില്‍ വളരെ പ്രസക്തം: മുൻ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ശ്യാം ശരൺ, ഗാന്ധി ജയന്തി ദിനം റിയാദ് ഇന്ത്യന്‍ എംബസിയില്‍ ആഘോഷിച്ചു.

Read Next

40 കിലോമീറ്റര്‍ സൈക്കിള്‍ സവാരി,കുന്നംകുളം റോഡുനിര്‍മാണ പുരോഗതി വിലയിരുത്തി ജില്ലാ കലക്ടര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »