Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

40 കിലോമീറ്റര്‍ സൈക്കിള്‍ സവാരി,കുന്നംകുളം റോഡുനിര്‍മാണ പുരോഗതി വിലയിരുത്തി ജില്ലാ കലക്ടര്‍


തൃശൂര്‍: ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷന്‍ മുതല്‍ ചൂണ്ടല്‍ വരെയും തിരികെയും 40 കിലോ മീറ്റര്‍ സൈക്കിള്‍ സവാരി നടത്തി തൃശൂര്‍ – കുന്നംകുളം റോഡ് പണിയുടെ പുരോഗതി വിലയിരുത്തി. പരിസ്ഥിതി സൗഹൃദ വാഹനമെന്ന നിലയിലും ശാരീരിക ക്ഷമത നിലനിര്‍ത്തുവാന്‍ കഴിയുന്ന വാഹനം എന്ന നിലയിലും സൈക്കിളിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് കൂടിയായി രുന്നു ജില്ലാ കലക്ടറുടെ സൈക്കിള്‍ യാത്ര.

കിരണ്‍ ഗോപിനാഥ് പ്രസിഡന്റായ തൃശൂര്‍ സൈക്ക്‌ളേഴ്സ് ക്ലബിന്റെ സെക്രട്ടറി ഡാനി വറീത്, ട്രഷറര്‍ സനോജ് പാമ്പുങ്ങല്‍ എന്നിവരുടെ നേതൃത്വത്തില്‍ 20 ഓളം ക്ലബ് അംഗങ്ങള്‍, കെഎസ്ടിപി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ജില്ലാ കലക്ടര്‍ക്കൊപ്പം സൈക്കിള്‍ യാത്രയില്‍ പങ്കെടുത്തു. റോഡ് നവീകരണം പൂര്‍ത്തിയാകുന്നതുവരെ അറ്റകുറ്റപണി സമയബന്ധിതമായി പൂര്‍ത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാണെന്ന് ഉറപ്പുവരുത്ത ണമെന്ന് ജില്ലാ കലക്ടര്‍ കെഎസ്ടിപി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

206.9 കോടി രൂപയുടെ പാറമേക്കാവ് – കല്ലുംപുറം വരെയുള്ള 33.34 കിലോമീറ്റര്‍ റോഡിന്റെ നവീകരണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ ഒക്ടോ.10 ന് ആരംഭിക്കും. നവംബറോടെ റോഡ് പണി തുടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ആറ് മാസത്തിനകം പൂര്‍ത്തീകരിക്കും. നിലവില്‍ കേച്ചേരി മുതല്‍ മഴുവന്‍ഞ്ചേരി വരെ ഒഴികെയുള്ള മുഴുവന്‍ റോഡും അറ്റകുറ്റപണി തീര്‍ത്ത് സഞ്ചാര യോഗ്യമാക്കിയതായി കെഎസ്ടിപി അധികൃതര്‍ അറിയിച്ചു. കെ എസ് ടി പി റോഡ് നിര്‍മ്മാണ ഏകോപനം നീരീക്ഷിക്കുന്നതിന് രൂപീകരിച്ച സമിതി സ്ഥിരമായി റോഡ് പണിയുടെ പുരോഗതി വിലയിരുത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.


Read Previous

തെറ്റിദ്ധാരണകളും പ്രശ്‌നങ്ങളും പറഞ്ഞു തീര്‍ത്തു’; അര്‍ജുന്റെ കുടുംബത്തെ കണ്ട് മനാഫ്

Read Next

ഗാസയിലെ പള്ളിയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; 26 മരണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »