Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എം വി ആറിന് സാധിക്കാത്തത് ഈ പുതിയ കാലത്ത് സാധ്യമാകുമെന്ന് കരുതാൻ ആർക്കും സ്വപ്നാവകാശമുണ്ട്; ‘എട മോനെ ഇത് വേറെ പാർട്ടിയാണ്, പോയി തരത്തിൽ കളിക്ക് !’പി വി അന്‍വറിനെ ട്രോളി മുഖ്യമന്ത്രിയുടെ പ്രസ്‌ സെക്രട്ടറി പി എം മനോജ്‌.


കണ്ണൂർ: പി വി അൻവറിന് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ്. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മനോജിന്റെ പ്രതികരണം. എം വി രാഘവനുമായി ബന്ധപ്പെട്ട കാര്യം പറഞ്ഞുകൊണ്ടാണ് മനോജിന്റെ കുറിപ്പ്.

എം വി ആറിന്റെ പൊതുയോഗങ്ങൾ കാണുന്ന ആർക്കും തോന്നുമായിരുന്നു, ഇനി സിപിഎം ഉണ്ടാകുമോ എന്ന്. ഒന്നും സംഭവിച്ചില്ല. എം വി ആറിന് സാധിക്കാത്തത് ഈ പുതിയ കാലത്ത് സാധ്യമാകുമെന്ന് കരുതാൻ ആർക്കും സ്വപ്നാവകാശമുണ്ട്. പക്ഷേ എട മോനെ ഇത് വേറെ പാർട്ടിയാണ്. പോയി തരത്തിൽ കളിക്ക്!

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

എൺപതുകളുടെ തുടക്കത്തിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട നേതാവ് എം വി ആർ ആയിരുന്നു. ബദൽ രേഖ വന്നപ്പോഴും എം വി ആറിനോട് ആരാധന തന്നെ.

അന്ന് സമരത്തിൽ പങ്കെടുത്ത് അടിയും കൊണ്ട് തെറിയും കേട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കിടക്കുമ്പോൾ അവിടെ ജലക്ഷാമം രൂക്ഷം. എം വി ആർ ജയിലിൽ എത്തി.

ഞങ്ങളോട് വ്യക്തിപരമായ അന്വേഷണങ്ങൾ. മുറിവുകൾ

തൊട്ട് നോക്കി ആശ്വാസ വാക്കുകൾ. ചികിത്സ നൽകാൻ ജയിൽ സൂപ്രണ്ടിന് കഠിന നിർദേശം. അഞ്ചരക്കണ്ടിയിൽ നിന്ന് വെള്ളം കൊണ്ടുവരാൻ ഉഗ്രശാസന..!

ഞങ്ങൾ ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ എം വി ആറിന്റെ പുതിയ പാർട്ടിയുടെ ഒരുക്കങ്ങൾ നടക്കുന്നു. നാടാകെ യോഗങ്ങൾ. ഓരോന്നിലും വൻ ജനാവലി. അന്ന് ചാനലുകൾ ഇല്ല. പത്രങ്ങൾ വിധിയെഴുതി. മാർക്സിസ്റ്റ് പാർട്ടി തീർന്നു!!!

എം വി ആറിന്റെ പൊതുയോഗങ്ങൾ കാണുന്ന ആർക്കും തോന്നുമായിരുന്നു. ഇനി സി പി ഐ എം ഉണ്ടാകുമോ എന്ന്.

ഒന്നും സംഭവിച്ചില്ല. 1987 ൽ വൻ ഭൂരിപക്ഷം നേടി എൽ ഡി എഫ് വന്നു. എം വി ആറിന്റെ പാർട്ടി സഭയിലെ ഏകാംഗ കക്ഷിയായി.

എം വി ആറിന് സാധിക്കാത്തത്

ഈ പുതിയ കാലത്ത് സാധ്യമാകുമെന്ന് കരുതാൻ ആർക്കും സ്വപ്നാവകാശമുണ്ട്.

പക്ഷേ എട മോനെ

ഇത് വേറെ പാർട്ടിയാണ്.

പോയി തരത്തിൽ

കളിക്ക്!


Read Previous

മേള പെരുമയൊരുക്കി വേൾഡ് മലയാളി ഫെഡറേഷൻ ഓണാഘോഷം ഉത്സവമാക്കി.

Read Next

ആര്‍എസ്എസ് പോലും പറയാത്ത കാര്യം; ജലീലിന്റെ പ്രസ്താവന നികൃഷ്ടവും അപകടകരവുമെന്ന് പിഎംഎ സലാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »