Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി -സിപിഎം കൂട്ടുകെട്ട്, തന്നെ തള്ളിപ്പറയാന്‍ ഡിഎംകെയോട് ആവശ്യപ്പെട്ടു’, പൂരം കലക്കാൻ അജിത് കുമാർ തൃശൂരിൽ ക്യാംപ് ചെയ്തത് രണ്ട് ദിവസം പി വി അന്‍വര്‍


മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും എഡിജിപി അജിത് കുമാറിനും എതിരെ യുള്ള ആരോപണങ്ങള്‍ ആവര്‍ത്തിച്ച് പി വി അന്‍വര്‍ എംഎല്‍എ. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ നയ പ്രഖ്യാപന വേദിയിലാണ് വിമര്‍ശനം. പൂരം കലക്കി ബിജെപിക്ക് ഒരു ലോക്‌സഭ സീറ്റ് വാങ്ങി കൊടുക്കുന്ന ഗൂഢാലോചനയുണ്ടെന്ന തന്റെ പരാതിയില്‍ അന്വേഷണം പ്രഖ്യാപിച്ച് 32 ദിവസമായിട്ടും ഒന്നും നടന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.

പൂരം കലക്കല്‍ റിപ്പോര്‍ട്ടില്‍ എഡിജിപി അജിത് കുമാറിന് വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ യാതൊരു നടപടിയും സര്‍ക്കാര്‍ അജിത് കുമാറിനെതിരെ എടു ത്തില്ല. പൊലീസ് ഹെഡ്ക്വാട്ടേഴ്‌സില്‍ അജിത് കുമാറിന്റെ സംഹാര താണ്ഡവ മാണ് നടക്കുന്നതെന്നും അന്‍വര്‍ എംഎല്‍എ ആരോപിച്ചു.

ഡിഎംകെയും തമിഴ്‌നാടുമാണ് ബിജെപിയെ ശക്തമായി നേരിടുന്നത്. ഒരു സീറ്റ് പോലും കൊടുത്തില്ല. എന്നാല്‍ സിപിഎം കേരളത്തില്‍ പൂരം കലക്കി ബിജെപിക്ക് ഒരു സീറ്റ് ഉറപ്പിച്ച് കൊടുത്തു. ബിജെപിക്ക് രാഷ്ട്രീയമായി കടന്നുവരാൻ ഒരു പഴുതു മില്ലാത്ത കേരളത്തിൽ പരവതാനി വിരിച്ചു കൊടുത്തത് ആരാണ് ? കേരളത്തിന്റെ മുഖ്യമന്ത്രി. രണ്ട് ദിവസമാണ് പൂരം കലക്കാൻ അജിത് കുമാർ തൃശൂരിൽ ക്യാംപ് ചെയ്തത്.

എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയെന്നും എന്നാല്‍ എംകെ സറ്റാലിനോട് തന്നെ തള്ളി പറയാന്‍ ചിലര്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനല്ല ഞാൻ ചെന്നൈയിൽ പോയത്. സ്റ്റാലിന്റെ ആശിർവാദം വാങ്ങാനാണ് പോയത്. ബിജെപിക്ക് വരാനുള്ള എല്ലാ വാതിലുകളും കൊട്ടിയടച്ചതുകൊണ്ടാണ് എംകെ സ്റ്റാലിനെ കാണാന്‍ പോയതെന്നും അന്‍വര്‍ പറഞ്ഞു..ഇതൊരു രാഷ്ട്രീയ പാർട്ടിയോ മുന്നേറ്റമോ അല്ല. ഇതൊരു സാമൂഹിക മുന്നേറ്റമാണ്. നിയമപരമായ ജനകീയ മുന്നേറ്റമാണ് ഡിഎംകെ ഉദ്ദേശിക്കുന്നത്.

വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പാലക്കാടും ചേലക്കരയിലും ബിജെപി യുമായി സിപിഎം ഡീല്‍ ഉറപ്പിച്ചതായും അന്‍വര്‍ ആരോപിച്ചു. പാലക്കാട് ബിജെപിക്ക് കച്ചവടം ഉറപ്പിച്ചു, ബിജെപിക്ക് വിട്ടുകൊടുക്കും. ചേലക്കരയില്‍ ബിജെപി സിപി എമ്മിന് വോട്ട് കച്ചവടം ചെയ്തുവെന്നും അന്‍വര്‍ ആരോപിച്ചു.


Read Previous

36 ദിവസത്തെ വിവാദങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കുമൊടുവില്‍ എഡിജിപി അജിത് കുമാര്‍ തെറിച്ചു; ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് തുടരും;മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതല

Read Next

പാറമേക്കാവ് ക്ഷേത്രത്തിന്റെ അഗ്രശാലയില്‍ തീപിടിത്തം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »