Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യു.കെയിലേക്കുള്ള യാത്രയില്‍ മലയാളിക്ക് ദേഹാസ്വാസ്ഥ്യം: എയര്‍ ഇന്ത്യ വിമാനത്തിന് ഡെന്മാര്‍ക്കില്‍ എമര്‍ജന്‍സി ലാന്‍ഡിങ്


കോപ്പന്‍ഹേഗന്‍: ഡല്‍ഹിയില്‍ നിന്നും ലണ്ടന്‍ ഹീത്രു വിമാനത്താവളത്തിലേക്ക് പറന്ന എ.ഐ 111 എയര്‍ ഇന്ത്യ വിമാനത്തിന് ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ എമര്‍ജ ന്‍സി ലാന്‍ഡിങ്. വിമാനത്തില്‍ ഉണ്ടായിരുന്ന മലയാളിക്ക് അടിയന്തര ചികിത്സ വേണ്ടി വന്നതോടെയാണ് വിമാനം കോപ്പന്‍ഹേഗനില്‍ ലാന്‍ഡ് ചെയ്തത്. ചികിത്സാര്‍ ത്ഥം നാട്ടില്‍ പോയി മടങ്ങിയ രാജീവ് ഫിലിപ്പീന് ഇന്‍സുലിന്‍ താഴ്ന്നു പോയതോടെ യാണ് വിമാനത്തിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിന് തയാറായത്.

വിമാനം എത്തുന്നത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചതോടെ ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങള്‍ എയര്‍പോര്‍ട്ടില്‍ സജീകരിച്ചിരുന്നു. തുടര്‍ന്ന് കോപ്പന്‍ഹേഗനിലെ അമങ്ഗര്‍ ആശുപത്രിയിലേക്ക് മാറ്റിയ രാജീവിനെ മെഡിക്കല്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.കെയിലെ എക്സ്റ്ററിന് അടുത്തുള്ള ഡാളിഷ് പട്ടണത്തിലാണ് രാജീവ് താമസിക്കുന്നത്.

ലണ്ടനിലേക്ക് എത്താന്‍ രണ്ടു മണിക്കൂര്‍ കൂടി പറക്കേണ്ടി വരുമെന്നത് കണക്കി ലെടുത്താണ് ഏറ്റവും അടുത്തുള്ള വിമാനത്താവളത്തില്‍ ലാന്‍ഡിങ് നടത്താന്‍ പൈലറ്റ് തീരുമാനിച്ചത്. വിമാനം ലാന്‍ഡ് ചെയ്യുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നു കോപ്പന്‍ഹേഗന്‍ വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ ജീവനക്കാരും അടിയന്തര സഹായവുമായി രംഗത്ത് വന്നിരുന്നു.

രാവിലെ പതിനൊന്നരയ്ക്ക് ലണ്ടനില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന വിമാനം ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ശേഷമാണു ലണ്ടനില്‍ എത്തിയത്. വിമാനത്തില്‍ വേറെയും മലയാളി കള്‍ യാത്രക്കാരായി ഉണ്ടായിരുന്നു. രാജീവിന് ഒപ്പം യാത്ര ചെയ്തിരുന്ന ഡോളിഷ് പട്ടണ ത്തില്‍ തന്നെ താമസിക്കുന്ന തോമസ് എന്നയാളും ഡെന്മാര്‍ക്കില്‍ രാജീവിനൊപ്പം ആശുപത്രിയില്‍ കൂട്ടിരുന്നു. രാജീവ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിഞ്ഞ് മലയാളിയായ ഒരാള്‍ സഹായത്തിനായി ആശു പത്രിയില്‍ എത്തി എന്ന വിവരമാണ് കുടുംബത്തിന് ആശ്വാസമായത്.


Read Previous

ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധം; ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനില്‍ ഹാജരാകില്ല; മുഖ്യമന്ത്രി കത്തയച്ചു

Read Next

കോണ്‍ഗ്രസിന്റെ പാത്രത്തില്‍ മണ്ണുവാരിയിട്ടത് ആം ആദ്മി; ഹരിയാനയില്‍ വോട്ടുകള്‍ ഭിന്നിക്കപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »