Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തലസ്ഥാനത്ത് പ്രതിപക്ഷ മാർച്ചിൽ സംഘർഷം; ഫിറോസും രാഹുലും അറസ്റ്റിൽ


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകൾ നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവും പൊലീസിന്റെ ക്രിമിനൽവൽക്കരണവും അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാണ് യുവജനസംഘടനകൾ മാർച്ച് നടത്തിയത്.

മാർച്ചിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഘ‌ർഷം തടയാൻ പൊലീസ് തുടരെ തുടരെ ജലപീരങ്കി പ്രയോഗിച്ചു. മാർച്ച് തടഞ്ഞ പൊലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. പ്രതിഷേധം കടുത്തതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവരാണ് മാർച്ചിന് നേതൃത്വം നൽകിയത്. പിണറായിയെ കാവി ഭൂതമെന്ന് പി കെ ഫിറോസ് വിമർശിച്ചു.

പിണറായിയുടെ താമരയും വാടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.പ്രതിഷേധം കടുത്തതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് രണ്ട് റൗണ്ട് ടിയർ ഗ്യാസ് പ്രയോഗിച്ചു. രാഹുൽ മാങ്കൂട്ടത്തിനെയും പി കെ ഫിറോസിനെയും അറസ്റ്റ് ചെയ്ത് നീക്കി. ബാരി ക്കേഡ് മറികടന്ന് പ്രതിഷേധിച്ചപ്പോഴാണ് അറസ്റ്റ് ചെയ്ത നീക്കിയത്.


Read Previous

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; രണ്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

Read Next

പുഷ്പന്റെ ത്യാഗോജ്വല ജീവിതം അനീതിക്കെതിരെ പോരാടുന്നവർക്ക് പ്രചോദനം ; കേളി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »