Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജമ്മു കാശ്മീരില്‍ അധികാരം പിടിച്ച് ഇന്ത്യാ സഖ്യം; ഹരിയാനയില്‍ ഹാട്രിക് അടിച്ച് ബിജെപി; ഒളിമ്പിക്സ് മെഡല്‍ നഷ്ടവുമായി ഗുസ്തിവേദി രാഷ്ട്രീയത്തിന്റെ വേദിയിലേക്ക് കയറിയ വിനേഷ് ഫോഗോട്ടിന്റെ വിജയം ഹരിയാനയില്‍ ഏറ്റവും തിളക്കമേറിയത്.


ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിയാന യില്‍ ഹാട്രിക് നേട്ടത്തോടെ ബിജെപി വിജയം ഉറപ്പിച്ചപ്പോള്‍ ജമ്മു കാശ്മീരില്‍ ഇന്ത്യാ സഖ്യം ബിജെപിയെ മലര്‍ത്തിയടിച്ചു. ഇന്ത്യാ സഖ്യം 51 സീറ്റുകളില്‍ ലീഡ് നേടിയ പ്പോള്‍ ബിജെപിയ്ക്ക് നേടാനായത് 28 സീറ്റുകളാണ്. ഒളിമ്പിക്സ് മെഡല്‍ നഷ്ടവുമായി ഗുസ്തിവേദി രാഷ്ട്രീയത്തിന്റെ വേദിയിലേക്ക് കയറിയ വിനേഷ് ഫോഗോട്ടിന്റെ വിജയമാണ് ഹരിയാനയില്‍ ഏറ്റവും തിളക്കം നേടിയത്.

2014 വരെ ഐ.എന്‍.എല്‍.ഡിയുടെ ബി ടീമായി നാല് സീറ്റില്‍ നിന്ന് ബിജെപി അധികാരം പിടിച്ചത് 47 സീറ്റുമായിട്ടാണ്. കഴിഞ്ഞ തവണ ജെജെപിയുടെ പിന്തുണ വേണ്ടിവന്നെങ്കിലും അധികാരം നിലനിര്‍ത്തി. ഹരിയാനയിലെ ഫലത്തില്‍ നേരത്തേ തന്നെ ബിജെപി നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. അതേസമയം ആംആദ്മി പാര്‍ട്ടിക്ക് ഹരിയാനയില്‍ ചലനം പോലും ഉണ്ടാക്കാനായില്ല എന്നത് ഞെട്ടിക്കുന്ന ഘടകമാണ്.

ഹരിയാനയിലെ ജുലാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിനേഷ് ഫോഗട്ടിന് വിജയം നേടാനായി. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നില മാറിമറിഞ്ഞ മത്സരമായി രുന്നു ജുലാനയിലേത്. എന്നാല്‍ വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തില്‍ മുന്നോട്ട് കുതിച്ച വിനേഷ് അവസാന രണ്ട് റൗണ്ട് വോട്ടുകള്‍ എണ്ണാന്‍ ശേഷിക്കെ തന്നെ വിജയം ഉറപ്പിക്കുകയായിരുന്നു.

അതേസമയം ബിജെപി മൂന്നാം തവണ ഹരിയാനയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ജനവിധി അനുകൂലമാകുമെന്ന് ഉറപ്പാക്കിയതോടെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ നിലവിലെ ലീഡ് നിലയോട് കൂടി ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിക്കുകയും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളുമായി മുമ്പോട്ട് പോകുകയുമാണ്.


Read Previous

കേളി കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു.

Read Next

ഒമര്‍ അബ്ദുള്ള ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയാകും; പ്രഖ്യാപനം നടത്തി ഫറൂഖ് അബ്ദുള്ള

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »