Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുഖ്യമന്ത്രി വാളെടുക്കുമ്പോള്‍ മരുമകന്‍ വടിയെടുക്കുന്നു’; പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ മുറി നല്‍കിയില്ല, പ്രതിഷേധിച്ച് പി വി അന്‍വര്‍


കൊച്ചി: എറണാകുളം പത്തടിപാലത്തെ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പിവി അന്‍വര്‍ എംഎല്‍എ. റസ്റ്റ് ഹൗസില്‍ യോഗം ചേരാനായി മുറി അനുവദിച്ചില്ലെന്നും ഇതിന് പിന്നില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണെന്നും അന്‍വര്‍ ആരോപിച്ചു.

റും നല്‍കാത്തതിനെ തുടര്‍ന്ന് റസ്റ്റ് ഹൗസിന്റെ മുറ്റത്ത് യോഗം നടത്തുമെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി വാളെടുക്കുമ്പോള്‍ മരുമകന്‍ വടിയെടുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും പി.വി അന്‍വര്‍ കുറ്റപ്പെടുത്തി.ഇടതുസര്‍ക്കാര്‍ നടത്തുന്നത് ഫാസിസമാണെന്നും അദ്ദേഹം പറഞ്ഞു.

50 ഓളം പേര്‍ക്ക് ഇരിക്കാവുന്ന ഹാളാണ് ബുക്ക് ചെയ്തിരുന്നത്. ഇതിന് വേണ്ടി ഇമെയില്‍ നല്‍കിയിരുന്നു. ഉച്ചയോടെ രാഷ്ട്രീയപാര്‍ട്ടിയുടെ യോഗമാണ് നടക്കുന്നതെന്നതിനാല്‍ അനുമതി നല്‍കാനാവില്ലെന്ന് പി.ഡബ്യു.ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചുവെന്നും. പിന്നീട് താന്‍ രാഷ്ട്രീയ യോഗമല്ല ചേരുന്നതെന്ന് ഗസ്റ്റ് ഹൗസ് അധികൃതരെ അറിയിച്ചിരുന്നു. വീണ്ടും മെയില്‍ അയച്ചുവെങ്കിലും ഒരു മറുപടിയും തന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.


Read Previous

ഭൂ നികുതിയും കെട്ടിട നികുതിയും ഇനി വിദേശത്തിരുന്ന് അടക്കാം; ഡിജിറ്റലായി റവന്യൂ വകുപ്പ്, പുതുതായി 12 ഇ-സേവനങ്ങൾ

Read Next

ഒടുവില്‍ അച്ഛനെ കാണാന്‍ മക്കളെത്തി; ടി.പി മാധവന് ജന്മനാടിന്റെ യാത്രാ മൊഴി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »