Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

30 വർഷത്തെ പ്രവാസജീവിതത്തിനു തിരശ്ശീലയിട്ട് നാട്ടിലേയ്ക്ക് മടങ്ങുന്ന കൃഷ്ണൻ പേരാമ്പ്രയ്ക്ക് യാത്രയയപ്പ് നൽകി


ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയുടെ ചരിത്രത്തോടൊപ്പം നടന്ന മൂന്നു പതിറ്റാണ്ടുകളുടെ പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം കേന്ദ്രകമ്മിറ്റിഅംഗവും, നാടകപ്രവർത്തകനുമായ കൃഷ്ണൻ പേരാമ്പ്രയ്ക്ക് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി.

നവയുഗം കേന്ദ്രകമ്മിറ്റി ഓഫിസ് ഹാളിൽ, നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസി ഡന്റ് മഞ്ജു മണിക്കുട്ടന്റെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വെച്ച് നവയുഗം ജനറൽ സെക്രട്ടറി എം എ വഹിദ് കാര്യറ നവയുഗത്തിന്റെ ഉപഹാരം കൃഷ്ണൻ പേരാമ്പ്രയ്ക്ക് കൈമാറി. നവയുഗം കലാവേദിയുടെ ഉപഹാരം കലാവേദി പ്രസിഡഡന്റ് റിയാസ് മുഹമ്മദ് കൈമാറി.

നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം, കേന്ദ്രനേതാക്കളായ അരുൺ ചാത്തന്നൂർ, നിസ്സാം കൊല്ലം, ശരണ്യ ഷിബു, മഞ്ജു അശോക്, പദ്മനാഭൻ മണിക്കുട്ടൻ, സജീഷ് പട്ടാഴി, ഷീബ സാജൻ, ആമിന റിയാസ്, ഷഫീക്ക് എന്നിവർ ആശംസപ്രസംഗം നടത്തി.ചടങ്ങിന് ബിജു വർക്കി സ്വാഗതവും, ബിനുകുഞ്ഞു നന്ദിയും പറഞ്ഞു.

കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ കൃഷ്ണൻ നാട്ടിൽ നാടകപ്രവർത്തനങ്ങളിലൂടെ സജീവമായിരുന്ന കാലത്താണ് ജീവിതപ്രാരാബ്ധങ്ങൾ കാരണം പ്രവാസിയായി സൗദി അറേബിയയിൽ എത്തിയത്. ദമ്മാമിലെ ഒരു ഐസ്ക്രീം കമ്പനിയിൽ ആണ് ജോലി ചെയ്തു വന്നിരുന്നത്.

നവയുഗം രൂപീകരിച്ച കാലം മുതൽ സജീവപ്രവർത്തകനായ കൃഷ്ണൻ, സൗദിയിലെ സാമൂഹ്യസാംസ്‌ക്കാരിക മേഖലകളിൽ ഒരു നാടകപ്രവർത്തകൻ എന്ന നിലയിൽ ശ്രദ്ധേയനായിരുന്നു. നവയുഗം കലാസന്ധ്യകളിൽ നടനും സംവിധായകനും ആയി പഴയ നാടകങ്ങളുടെ രംഗാവിഷ്‌ക്കാരങ്ങൾ പുന:രവതരിപ്പിച്ചത് ആസ്വാദകരുടെ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. കെ പി എ സിയുടെ അശ്വമേധം, നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളുടെ രംഗാവിഷ്‌ക്കാരങ്ങൾ പ്രത്യേകം അഭിനന്ദനങ്ങൾ നേടിയിരുന്നു.

ആരോഗ്യപരമായ പ്രശ്നങ്ങളെത്തുടർന്നാണ് പ്രവാസജീവിതം അവസാനിപ്പിയ്ക്കാൻ കൃഷ്ണൻ തീരുമാനിച്ചത്.


Read Previous

യു.എന്‍ സമാധാന സേനയോട് തെക്കന്‍ ലെബനനില്‍ നിന്ന് ഉടന്‍ ഒഴിഞ്ഞു പോകാന്‍ നെതന്യാഹു ആവശ്യപ്പെട്ടു ; ഇറാന്റെ സൈനിക, ഊര്‍ജ കേന്ദ്രങ്ങള്‍ നോട്ടമിട്ട് ഇസ്രയേല്‍

Read Next

കേളി മുഹമ്മദ് റാസിനെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »