Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗള്‍ഫില്‍ ഉള്‍പ്പെടെ 13,000 ത്തോളം സജീവ പ്രവര്‍ത്തകര്‍; പിഎഫ്ഐ പ്രവര്‍ത്തകരുടെ 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി; കൂടുതലും കേരളത്തില്‍


ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ഇതില്‍ ഭൂരിഭാഗം സ്വത്തുക്കളും കേരളത്തിലാണെന്നാണ് റിപ്പോര്‍ട്ട്. കണ്ടുകെട്ടിയവയില്‍ 35 സ്ഥാവര സ്വത്തുക്കളും ഉള്‍പ്പെടും.

സിംഗപ്പൂരിലും അറബ് നാടുകളിലുമായി പോപ്പുലര്‍ ഫ്രണ്ടിന് 13,000 സജീവ അംഗങ്ങള്‍ ഉണ്ടെന്നും മഞ്ചേരിയിലുള്ള പിഎഫ്ഐയുടെ സത്യസരണി കേന്ദ്രം ഇസ്ലാമിക മതപരിവര്‍ത്തനത്തിനുള്ള ഇടമാണെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ ബാങ്കിങ് ചാനലുകള്‍ വഴിയും ഹവാല, സംഭാവന എന്നീ രൂപങ്ങളിലും ഇന്ത്യക്ക് അകത്ത് നിന്നും പുറത്ത് നിന്നുമായി പിഎഫ്ഐയിലേക്ക് പണം ഒഴുകുന്നുണ്ട്. ഈ പണം ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുമാണ് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

29 ബാങ്ക് അക്കൗണ്ടുകളിലായാണ് പിഎഫ്ഐയുടെ അനധികൃത പണം നിക്ഷേപി ച്ചിരിക്കുന്നതെന്ന് ഇഡി കണ്ടെത്തി. ഇവ കേരള, കര്‍ണാടക, തമിഴ്നാട്, തെലങ്കാന, ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം, ജമ്മു കാശ്മീര്‍, മണിപ്പൂര്‍ എന്നിവിടങ്ങിലാണ് ഉള്ളത്.

ഗള്‍ഫ് നാടുകളായ കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങ ളിലും സിംഗപ്പൂരുമായി 13,000 ത്തോളം സജീവ പിഎഫ്‌ഐ അംഗങ്ങളുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന മുസ്ലീം പ്രവാസികള്‍ക്കിടയില്‍ നിന്ന് ഫണ്ട് സ്വരൂപിക്കാന്‍ പിഎഫ്‌ഐയുടെ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റികള്‍ പ്രവര്‍ത്തി ക്കുന്നുണ്ട്. ടാര്‍ഗറ്റ് വച്ചാണ് ഓരോ പിഎഫ്‌ഐ പ്രവര്‍ത്തകരും പ്രവര്‍ത്തിക്കുന്നത്. പണം ഹവാല വഴിയും മറ്റ് മാര്‍ഗങ്ങളിലൂടെയോ ആണ് ഇന്ത്യയിലെ പിഎഫ്‌ഐ കേന്ദ്രങ്ങളിലേക്ക് അയക്കുന്നതെന്നും ഇഡി വ്യക്തമാക്കുന്നു.


Read Previous

ഹമാസ് ആയുധം ഉപേക്ഷിച്ച് ബന്ദികളെ തിരിച്ചയച്ചാല്‍ യുദ്ധം നാളെ അവസാനിച്ചേക്കാമെന്ന് നെതന്യാഹു; ഇറാനെതിരെ വിമര്‍ശനം: സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്

Read Next

പരിപാടിയുടെ സംഘാടകന്‍ അല്ലാത്തതിനാല്‍ ക്ഷണിക്കേണ്ട ആള്‍ താന്‍ അല്ല; കത്ത് കുറ്റസമ്മതമല്ല, പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ‘പറയാതെ പറഞ്ഞ്’ കലക്ടര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »