Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മെക്7 ശുമൈസി- ധീര യൂനിറ്റ്ന് തുടക്കമായി


ജീവിതശൈലി രോഗങ്ങൾക്കും, മാനസീകാസ്വാസ്ഥ്യങ്ങൾ ക്കുമുള്ള ഒരു മോചന മന്ത്രവുമായി, കേരളത്തിൽ തുടക്കം കുറിച്ച മെക്7 വ്യായാമമുറ, കടലുകൾ താണ്ടി സൗദ്യ അറേബ്യയുടെ മണ്ണിൽ പടർന്നു പന്തലിക്കുകയാണ്. മെക്7 റിയാദിന്റെ മൂന്നാമത്തെ യുനിറ്റായ ശുമൈസി – ധീരയുടെ ഉത്ഘാടനയോഗത്തിൽ ശുമൈസി – ധീര ചീഫ് കോർഡിനേറ്റർ സിദ്ധിക്ക് കല്ലൂപറമ്പൻ സ്വാഗതപ്രസംഗം നടത്തി.

ജനുവരി 1,2024 ലിനു റിയാദിൽ തുടക്കം! കുറിച്ച മെക്7 റിയാദ് ഹെല്‍ത്ത് ക്ലബിന് നിലവിൽ 3 യുണിറ്റുകളുണ്ട്. വരും ദിവസങ്ങളിൽ നിരവധി യുണിറ്റുകൾ റിയാദിന്റെ മണ്ണിൽ ഇടം തേടുമെന്നും, മെക്7 വ്യായാമമുറകൾ ഒരു സംസ്ക്കാരമാക്കി മാറ്റാൻ പ്രവാസികൾ മുന്നിട്ടിറങ്ങണമെന്നും ശുമൈസി – ധീര യൂണിറ്റിന്റെ ഉത്ഘാടനം നിർവഹിച്ച റിയാദ് ചീഫ് ട്രൈനെർ അബ്ദുൾ ഷുക്കൂർ പൂക്കയിൽ പറഞ്ഞു.

മെക്7 അംഗങ്ങളുടെ KSA (Knowledge, Skill, Acceptance )കൂട്ടി അവരിലെ ജീവിതശൈലി രോഗങ്ങളെ ഫലപ്രദമായി തടഞ്ഞ്, ആരോഗ്യസംസ്ക്കാരം വളർത്താൻ മെക്7 പ്രതിഞ ജാബദ്ധമാണെന്ന് മെക്7 റിയാദ് ചീഫ് കോർഡിനേറ്റർ സ്റ്റാൻലി ജോസ് അധ്യക്ഷ പ്രസംഗത്തിൽ വിശദീകരിച്ചൂ. തുടർന്ന് 21 മിനിറ്റ് നീണ്ടുനിന്ന Mec7 വ്യായാമമുറകൾ റിയാദ് ചീഫ് ട്രൈനെർ അബ്ദുൾ ഷുക്കൂർ പരിശീലിപ്പിച്ചു.

ലാഫ്റ്റർ യോഗ അംബാസഡർ കൂടിയായ സ്റ്റാൻലി ജോസ് പൊട്ടിച്ചിരികൾ എങ്ങനെ നമ്മുടെ മനുഷ്യശരീരത്തിൽ ഹാപ്പിഹോർമോൺസ് സംജാതമാക്കാൻ സഹായിക്കു മെന്ന് വിശദീകരിക്കുകയും, പൊട്ടിചിരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഒരിക്കലും നഷ്ട് മാക്കരുതെന്നും ഓർമ്മപെടുത്തി.പങ്കെടുത്ത മുഴുവൻ ആളുകൾക്കും പ്രഭാതഭക്ഷ ണമൊരുക്കിയിരുന്നു. റിയാദ് മെക്7 ട്രൈനെർ നാസർ ലെയ്സിന്റെ നന്ദി പറഞ്ഞു

സിദ്ധീഖ് കലൂപറമ്പൻ, ഷറഫു ദ്ധീൻ കണ്ണപ്പൻതൊടി, സമീർ പൊറ്റക്കാടൻ, അബ്ദുൾ കരീം പൂവഞ്ചേരി, സമദ് ചെമ്മാട് , എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Read Previous

പിപി ദിവ്യയുടെ അതിബുദ്ധി ഊരാക്കുടുക്കാകുന്നു: മുൻകൂർ ജാമ്യാപേക്ഷയിലെ വാദങ്ങൾ ഒന്നൊന്നായി പൊളിയുന്നു

Read Next

എന്നെ സംബന്ധിച്ചിടത്തോളം പഴയ കാലഘട്ടമാണ് നല്ലത്; രാജകുടുംബത്തിലെ വിമതനല്ല, പ്രത്യേക സൗകര്യങ്ങൾ ആവശ്യമില്ല’; അശ്വതി തിരുനാള്‍ രാമ വര്‍മ്മ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »