ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: പിപിഎആർ ഓണം പോന്നോണം 2024 എന്ന പേരിൽപെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് നടത്തിയ ഓണാഘോഷത്തിൽ മെമ്പർമാരെക്കൂടാതെ റിയാദിലെ സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ ക്ഷണിക്കപ്പെട്ട അതിഥി കള്‍ ഉള്‍പ്പടെ നിരവധി പേർ പങ്കെടുത്തു. വൈവിധ്യമാർന്ന കലാപരിപാടികള്‍ ആഘോഷത്തിന് മാറ്റ് കൂട്ടി
വിഭവ സമൃദ്ധമായ ഓണസദ്യയും തുടർന്ന് റിയാദ് മേളം ടീമിന്റെ ശിങ്കാരി മേളത്തി ന്റെ അകമ്പടിയോടെ മാവേലി എഴുന്നള്ളത്തും നടന്നു. അലി വാരിയത്ത്, നൗഷാദ് പള്ളത്ത് സലാം പെരുമ്പാവൂരിന്റെഎന്നിവര്‍ നേതൃത്വം നല്‍കി

പ്രസിഡന്റ് മുഹമ്മദാലി മരോട്ടിക്കൽ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ മുജീബ് മൂലയിൽ (സെക്രട്ടറി), ഉസ്മാൻ പരീത് (ജീവ കാരുണ്യ കൺവീനർ), സലാം മാറമ്പിള്ളി, റഹീനാ അംജദ് (ഹെഡ്മിസ്ട്രസ്, അൽ യാസ്മിൻ സ്കൂൾ), വിവിധ സംഘടനകളെ പ്രധിനിധീകരിച്ച് ലത്തീഫ് തെച്ചി , ഡെന്നി ജോസ് എമ്മാട്ടി, അലി ആലുവ , ഷംനാസ് അയ്യൂബ് , ഷംനാദ് കരുനാഗപ്പള്ളി ,ഷുക്കൂർ ആലുവ , സഫീർ മുഹമ്മദ് ,, ഫിറോസ് പോത്തൻകോട്, വിജയൻ നെയ്യാറ്റിൻകര ,എന്നി വർ സംസാരിച്ചു. ഓണം മലയാളികൾക്ക് കേവലം ഒരു ഉത്സവം മാത്രമല്ല, പ്രവാസിക ൾക്ക് അത് ഗൃഹാതുരത്വത്തിന്റെ ഒത്തൊരുമയുടെ ഒരു ആഘോഷം കൂടിയാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപെട്ടു. പ്രോഗ്രാം കൺവീനർ കരീം കാനാമ്പുറം സ്വാഗതവും ട്രെഷറർ അൻവർ മുഹമ്മദ് നന്ദിയും പറഞ്ഞു.

മിൻഹാ മുജീബും മുഹമ്മദ് ഹിസാമും ചേർന്ന് ഓണ പൂക്കളം ഒരുക്കി. തിരുവാതി രകളി, അലി വാരിയത്തിൻറെ നേതൃത്വത്തിൽ എക്സിക്യൂറ്റീവ്സ് അവതരിപ്പിച്ച ഓണപ്പാട്ടും, കോൽ കളിയും, റിസ്‌വാൻ എടയപ്പുറം, അബ്ദുൽ മജീദ് എന്നിവരുടെ ഗാന മേളയും, ഇസബെല്ല പ്രവീൺ, അനുഷ്ക ബിജു, എലൈനാ എൽദോ, എൽവിനാ എൽദോ, നിതാ ഫാത്തിമ എന്നിവരുടെ വിവിധ ഡാൻസുകളും അരങ്ങേറി
ഇസബെല്ല പ്രവീണും അനുഷ്ക ബിജുവും ചേർന്ന് ഓണത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ക്വിസ് മത്സരം ഒരു നവ്യാനുഭവമായി. തുടർന്ന് സ്പോർട്സ് കൺവീനർ കുഞ്ഞു മുഹമ്മ ദിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും വിവിധ കായിക മത്സരങ്ങളും സംഘടിപ്പിച്ചു. വാശിയേറിയ വടം വലിയും, ഉറി അടിയും കാണികളുടെ പ്രശംസ പിടിച്ചു പറ്റി.

ഭാരവാഹികളായ സാജു ദേവസ്സി, അബ്ദുൽ ജബ്ബാർ കോട്ടപ്പുറം, ഹിലാൽ ബാബു, എക്സിക്യുട്ടീവ്സ് മെമ്പർമാരായ മജീദ് പാറക്കൽ, അഡ്വ: അജിത്‌ഖാൻ, സാജു ദേവസ്സി, ജോർജ് ജേക്കബ്, സിയാവുദ്ധീൻ, പ്രവീൺ ജോർജ്ജ്, തൻസിൽ ജബ്ബാർ, വിനൂപ്, ഹാരിസ് മേതല, ഷാനവാസ്, സുഭാഷ് അമ്പാട്ട്, സഹൽ, മിഥുലാജ്, മെമ്പർമാരായ ജലീൽ ഉളിയന്നൂർ, ഷെമീർ മുഹമ്മദ് എന്നിവർ ഓണ സദ്യയും മറ്റ് അനുബന്ധ പരിപാടികളും നിയന്ത്രിച്ചു.
