Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹുലാ ഹൂപ്പിൽ വിസ്മയം തീർത്ത് എട്ട് വയസുകാരി റുമൈസ ഫാത്തിമ


റുമൈസ ഫാത്തിമ

കൊടുങ്ങല്ലൂർ/റിയാദ് : ഹോലാഹൂപ്പിൽ വിസ്മയം തീർത്ത് എട്ട് വയസുകാരി റുമൈസ ഫാത്തിമ. കൊടുങ്ങല്ലൂർ ഭാരതീയ വിദ്യാഭവൻ സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിനിയും കൊടുങ്ങല്ലൂർ മാനംങ്കേരിയിൽ മുഹമ്മദ് റഫീക്കിൻ്റെയും സിനിയ റഫീക്കിൻ്റെയും ഇരട്ട കുട്ടികളിൽ ഇളയ മകളുമാണ് റുമൈസ.

റെന പർവ്വിൻ സഹോദരിയും റൈഹാൻ മുഹമ്മദ് ഇരട്ട സഹോദരനുമാണ്. ഈ കഴിഞ്ഞ ഓണ അവധി സമയം മുതലാണ് ഹൂലാഹൂപ്പ് ഒരു വിനോദം എന്ന രീതിയിൽ ഉപയോഗിക്കുന്നത്. ഉപ്പ അയച്ച് കൊടുക്കുന്ന യൂട്യൂബ് വീഡിയോകൾ കണ്ട് ഹൂലാ ഹുപ്പിൽ പല വ്യത്യാസങ്ങൾ കണ്ടുപിടിച്ച് പരിശ്രമിക്കുമ്പോൾ എല്ലാത്തിനും സപ്പോ ർട്ടായി കൂടെ നിന്നത് സഹോദരങ്ങളാണ്.

സഹോദരിയാണ് ഇത്തരം ഒരു കഴിവ് തിരിച്ചറിഞ്ഞതും കൂടുതൽ പ്രോത്സാഹനങ്ങൾ നൽകിയതും. നൃത്തം ചെയ്തും പടം വരച്ചും എഴുതിയും ബുക്കുകൾ വായിച്ചും ഭക്ഷണം കഴിച്ചും അങ്ങനെ ഉറക്കമല്ലാത്ത നേരങ്ങളിൽ മുഴുവൻ സമയവും ഹൂലാഹുപ്പ് ഉപയോഗിക്കുന്നുണ്ട്.

ഇടതടവില്ലാതെ രണ്ട് മണിക്കൂറിലധികം ഹൂപ്പ് ചെയ്യുന്നത് ശ്രദ്ധിച്ചപ്പോഴാണ് ഇതിനെ കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതും. വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ്, ലിംക ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയെല്ലാം വിശദമായി പരിശോധിച്ചപ്പോൾ ഇപ്പോൾ നിലവിലുളള റെക്കോർഡ് സമയത്തിലധികം ഈ ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് തന്നെ ഹുലാഹുപ്പിൽ സ്പിൻ ചെയ്യാൻ ഈ കൊച്ചു മിടുക്കിക്ക് സാധിക്കുന്നുണ്ട്.

ഒരു ട്രയിനിങ്ങും ഇല്ലാതെ സ്വന്തം പരിശ്രമത്തിൽ മാത്രം നേടിയെടുത്തതാണ് ഈ മിടുക്കി ഹൂലാഹൂപ്പിങ്ങ് എന്ന മാസ്മരികത. എല്ലാ റെക്കോർഡുകളിലും ഇടംപിടിക്കാ നുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ റുമൈസ. മുൻ വൈക്കം നഗരസഭ വൈസ് ചെയർമാനും കോട്ടയം ഡിസിസി ജനറൽ സെക്രട്ടറിയുമായ കോട്ടിപ്പറമ്പിൽ അബ്ദുൽ സലാം റാവുത്തറിൻ്റെയും സീന റാവുത്തറിൻ്റെയും കൊച്ചുമകൾ കൂടെയാണ് ഈ മിടുക്കി.


Read Previous

ധൈര്യമുണ്ടെങ്കില്‍ ചെയ്ത് കാണിക്കെന്ന് വെല്ലുവിളി, പെട്രോള്‍ പമ്പിന് തീയിട്ട് യുവാവ്-വിഡിയോ

Read Next

ചെങ്കടലിലെ ലോകോത്തര ലക്ഷ്വറി ടൂറിസ്റ്റ് കേന്ദ്രമായ ‘സിന്ദാല ദ്വീപ്’ സന്ദര്‍ശകര്‍ക്കായി തുറന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »