Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുഡ അഴിമതി കേസിൽ സിദ്ധരാമയ്യക്ക് കുരുക്ക് മുറുകുന്നു ; ചോദ്യം ചെയ്യലിന് ഹാജരാകണം; നോട്ടീസ് അയച്ച് ലോകായുക്ത


ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി (മുഡ) അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കുരുക്ക് മുറുകുന്നു. നവംബർ ആറിന് മൈസുരിലെ ലോകായുക്ത ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ലോകായുക്ത നോട്ടീസ് അയച്ചു. ഗവർണർ പ്രോസിക്യൂഷൻ അനുമതി നൽകിയതിന് പിന്നാലെയാണ് ലോകായുക്ത സിദ്ധരാമയ്യയ്‌ക്കെതിരെ കേസെടുത്തത്.

സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് അനധികൃതമായി ഭൂമി നൽകിയെന്ന ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് സംഭവം വിവാദമായത്. ഇഡി അന്വേഷണവും നടക്കുന്നുണ്ട്. ലോകായുക്ത സമർപ്പിച്ച എഫ്‌ഐആറിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ ബിഎം പാർവതി, സിദ്ധരാമയ്യയുടെ മരുമകൾ മല്ലികാർജുന സ്വാമി, ഭൂമി ഉടമ ദേവരാജു എന്നിവരാണ് പ്രതികൾ.

പാർവതിക്ക് മൈസൂരു നഗര വികസന അതോറിറ്റി 14 പ്ലോട്ടുകൾ അനുവദിച്ചതിൽ 55. 8 കോടി രൂപയുടെ ക്രമക്കേടുണ്ടെന്നാണ് ആരോപണം. ഒക്ടോബർ 25 ന് അന്വേഷണ സംഘം പാർവതിയെ ചോദ്യം ചെയ്തിരുന്നു. പിന്നാലെ ഭൂമി മുഡയ്‌ക്ക് തന്നെ തിരിച്ച് നൽകുന്നുവെന്ന് സിദ്ധരാമയ്യയുടെ ഭാര്യ പ്രസ്താവന പുറത്തിറക്കിയിരുന്നു.


Read Previous

ലേൺ ദി ഖുർആൻഗ്ലോബൽ ഓൺലൈൻ ഫൈനൽ പരീക്ഷ 2024, നവംബർ 8ന്

Read Next

ഹിസ്ബുള്ള കമാൻഡർ അബു അലി റിദയെ വധിച്ച് ഇസ്രയേൽ ; കൊലപ്പെടുത്തിയത് സൈന്യത്തിനെതിരെ ആക്രമണം ആസൂത്രണം ചെയ്ത നേതാവിനെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »