ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ വെങ്ങര സ്വദേശി കനാടത്ത് മുരളീധരന് (52) റിയാദില്‍ നിര്യാതനായി. പരേതരായ മുണ്ടക്കതറമ്മല്‍ പവിത്രന് കാനാടത്ത് സാവിത്രി ദമ്പതികളുടെ മകനാണ്. കഴിഞ്ഞ ആറു മാസം മുമ്പാണ് റിയാദിലെ സുലൈയിലുള്ള ടിഎസ്ടി കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്.
നെഞ്ച് വേദനയെ തുടര്‍ന്ന് കിങ് സൗദ് മെഡിക്കല്‍ സിറ്റിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. മോര്‍ച്ചറില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തയാക്കി നാളെ രാവിലെ ഫ്ളൈ നാസ് എയര്‍ലൈന്‍സില്‍ കോഴിക്കോട് എത്തിക്കും.മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നല്കി.
