Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ടി.കെ.എം സ്മാഷ് 24 സീസണ്‍1 ലോഗോ പ്രകാശനം ചെയ്തു


റിയാദ്: കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളേജ് സൗദി അലൂമിനി ചാപ്റ്റര്‍ റിയാദില്‍ സംഘടിപ്പിക്കുന്ന ‘ഇന്റര്‍ എഞ്ചിനീയറിംഗ് കോളേജ് ബാഡ്മിന്റണ്‍’ ചാമ്പ്യന്‍ ഷിപ്പ് ‘ടി.കെ.എം സ്മാഷ് 24 സീസണ്‍ 1’ ന്റെ ലോഗോ പ്രകാശനം കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്‍ റിയാദില്‍ നിര്‍വഹിച്ചു. ടൂര്‍ണ്ണമെന്റ് സ്‌പോണ്‍സർമാരായ എം.എ.ആർ പ്രോജക്ട്‌സ്, ഇ.എം.എസ് ട്രേഡിങ്, സ്മാര്‍ട്ട് സ്റ്റാര്‍ കണ്‍സള്‍ട്ടന്‍സ്, ഇന്‍വിക്റ്റ ഡ്യൂറസ്റ്റീല്‍ ഭാരവാഹികള്‍ സംബന്ധിച്ചു.

റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ എംബസി സ്‌കൂള്‍ ബോയ്‌സ് സെക്ഷനില്‍ നവംബര്‍ 21, 22 തീയതികളിലാണ് ടൂര്‍ണമെന്റ്. വിവിധ എന്‍ജിനീയറിങ് കോളേജുകളില്‍ നിന്നുള്ള മലയാളി എൻജിനീയര്‍മാരും കുടുംബാംഗങ്ങളും മത്സരത്തില്‍ പങ്കെടു ക്കുന്നു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സിംഗിള്‍സ്, ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ്, എന്നീ വിവിധ വിഭാഗങ്ങളിലാണ് മത്സരം.

ഓരോ വിഭാഗത്തിലെ വിജയികള്‍ക്കും ട്രോഫിയും ക്യാഷ് പ്രൈസുകളും പോയിന്റ് അടിസ്ഥാനത്തില്‍ വിജയിക്കുന്ന കോളേജിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫിയും സമ്മാനിക്കും. സൗദിയിലെ എല്ലാ മലയാളി എന്‍ജിനീയേഴ്‌സിനെയും ടൂര്‍ണമെന്റി ലേക്ക് ക്ഷണിക്കുന്നതായി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.


Read Previous

നമ്മൾ ചാവക്കാട്ടുകാർ’ സൗദി ചാപ്റ്റർ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

Read Next

സത്താര്‍ കായംകുളത്തിന്‍റെ ഓര്‍മകള്‍ക്ക് ഒരാണ്ട്; വിവിധ സംഘടനകളുടെ അനുസ്മരണം നവംബര്‍ 14. 15 തിയ്യതികളില്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »