ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : റിയാദിലെ സാമുഹ്യപ്രവര്‍ത്തകന്‍ ഷാജി മഠത്തിലിന്റെ മാതാവ് കൂട്ടിക്കൽ മഠത്തിൽ വീട്ടിൽ പരേതനായ ഇബ്രാഹിo റാവുത്തറുടെ ഭാര്യ മൈമൂൻ ഇബ്രാഹിം (78) നിര്യാതയായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തിന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഹൃദയാഘാതത്താല്‍ ഉടനെ ആശുപത്രില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മക്കൾ: റിയാദ് ഓ ഐ സി സി ഇടുക്കി ജില്ലാ പ്രസിഡണ്ട്, ജി എം എഫ് റിയാദ് പ്രസിഡണ്ട് കൂടിയായ ഷാജി മഠത്തിൽ (റിയാദ്), റെഷീദാ, അൻസാരി, ഷൈലജ, ജാസ്മിൻ. മരുമക്കൾ: ഇക്ബാൽ കാഞ്ഞിരപ്പള്ളി ,കബീര്‍ കൂട്ടിക്കൽ, അൻസലൻ ഷാജി, അജി അൻസാരി.
ഖബറടക്കം നവംബർ 20 ബുധനാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് കൂട്ടിക്കൽ മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ.
