ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : ഹൃസ്വ സന്ദർശനാർത്ഥം റിയാദിൽ എത്തിയ മുൻ യുണൈറ്റഡ് എഫ് സി പ്രസിഡണ്ടും സ്ഥാപക നേതാവുമായ ശിഹാബ് പാഴൂരിനു നിലവിലെ യുണൈറ്റഡ് എഫ് സി & ഹാഫ് ലൈറ്റ് എഫ് സി ടീമുകൾ സംയുക്തമായി സ്വീകരണം നൽകി. 24 വർഷകാലം റിയാദിലെ പ്രവാസി ആയിരുന്നശേഷം തത്കാലം പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
ബത്തയിലെ അൽമാസ് റെസ്റ്റോറന്റിൽ വെച്ച് നടന്ന പരിപാടിയിൽ ബാവ ഇരുമ്പുഴി സ്വാഗതം പറഞ്ഞു. ക്ലബ് പ്രസിഡണ്ട് ബാബു മഞ്ചേരി അധ്യക്ഷൻ ആയിരുന്നു. സിദ്ധീഖ് ആനപ്പടി, റഫ് സാൻ, കുട്ടി വല്ലപ്പുഴ, നൗഷാദ് കോട്ടക്കൽ, മജീദ് ബക്‌സർ, ഹകീം കുന്നപ്പള്ളി, അനീസ് പാഞ്ചോല, ചെറിയാപ്പു എന്നിവർ ആശംസ പ്രസംഗം നടത്തി.
പ്രവാസ ജീവിതത്തിൽ നിന്നും കിട്ടിയ ഈ കൂട്ടായ്‌മ ഒരു കാരണവശാലും ഒഴിവാക്ക രുതെന്നും ഫുട്ബോൾ പ്രാക്ടീസ് മുടങ്ങാതെ തുടരണമെന്നും സ്വന്തം സഹോദരങ്ങളെ ക്കാളും വലിയ ബന്ധമാണ് ഇതിലെ ഓരോ അംഗങ്ങളും കാണിക്കുന്നതെന്നും മറുപടി പ്രസംഗത്തിൽ ശിഹാബ് പാഴൂർ പറഞ്ഞു. അസ്ഹർ, സമദ് കലയത്ത്, ഷഫീഖ്, ശരത് ബാബു, സിയാദ്, ജസീം, ഉമ്മർ മേൽമുറി, ജാനിസ് എന്നിവർ നേതൃത്വം നൽകി.ഫൈസൽ പാഴൂർ നന്ദിയും പറഞ്ഞു.
