Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആലപ്പുഴ അപകടം; കെഎസ്ആർടിസി ഡ്രൈവറെ ഒഴിവാക്കി, കാറോടിച്ച വിദ്യാർഥി പ്രതി


ആലപ്പുഴ: കളർക്കോട് ദേശീയ പാതയിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനു ഇടയാക്കിയ വാഹനാപകടത്തിൽ കാറോടിച്ച വിദ്യാർഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ദൃക്സാക്ഷി മൊഴിയുടേയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. കാറോടിച്ച ​ഗൗരിശങ്കറിനെയാണ് പ്രതിയാക്കുക.

കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കിയാണ് പൊലീസ് ആദ്യം എഫ്‌ഐആര്‍ ഇട്ടത്. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതി രെ പൊലീസ് അദ്യം കേസെടുത്തിരുന്നത്.

വാഹനമോടിച്ച വിദ്യാർഥിയുടെ വീഴ്ചയാണ് അപകട കാരണമെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനു ഭാരതീയ ന്യായ സംഹിത 106 പ്രകാരമാണ് കേസ്. അപകടത്തിൽ പരിക്കേറ്റ് ​ഗൗരിശങ്കർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ആ​ദ്യ ഘട്ടത്തിൽ എഫ്ഐആർ തയ്യാറാക്കിയപ്പോൾ കെഎസ്ആർടിസി ഡ്രൈവറെ കുറ്റക്കാരനാക്കിയിരുന്നു. എന്നാൽ അന്വേഷണത്തിൽ ഡ്രൈവറുടെ വീഴ്ചയല്ലെന്നു കണ്ടെത്തി. ബസ് ഡ്രൈവർ ​ഗുരുതര കുറ്റം ചെയ്തുവെന്ന പരാമർശം പ്രതിഷേധത്തിനു ഇടയാക്കി. ബസ് ഡ്രൈവറുടേയും കണ്ടക്ടറുടേയും മൊഴി രേഖപ്പെടുത്തിയാണ് വിദ്യാർഥിക്കെതിരെ കേസെടുത്തത്.


Read Previous

കരാർ ലംഘിച്ചവർക്ക് എന്തിന് അങ്ങോട്ട് നഷ്ടപരിഹാരം നൽകണം?; പിന്നിൽ കള്ളക്കളി, ടീകോമിനെതിരെ നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല

Read Next

പഠിക്കാത്തതിനെ ചൊല്ലി നിരന്തരം വഴക്കിട്ടു; അയൽവാസികളുടെ മുന്നിലിട്ട് തല്ലി; അച്ഛനെയും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയത് 20കാരനായ മകൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »