ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: കഴിഞ്ഞ ദിവസം ചില യാത്രക്കാര്‍ ട്രെയിനുകള്‍ക്കകത്തെ എമര്‍ജന്‍സി ലിവറുകള്‍ അനാവശ്യമായി വലിച്ചതു വഴി സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവെക്കാന്‍ ഇടയാക്കിയത് . മെട്രോ സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചു. ബ്ലൂ ലൈനില്‍ അല്‍ഇന്‍മാ ബാങ്ക്, എസ്.ടി.സി സ്റ്റേഷനുകള്‍ക്കിടയിലാണ് സര്‍വീസുകള്‍ വെള്ളിയാഴ്ച തല്‍ക്കാലികമായി നിര്‍ത്തിവെച്ചത് പിന്നിട് ഈ പാതയില്‍ റെക്കോര്‍ഡ് സമയത്തിനകം സര്‍വീസുകള്‍ പൂര്‍ണ തോതില്‍ പുനരാരംഭിച്ചതായി റിയാദ് മെട്രോ അറിയിച്ചിരുന്നു
ഈ പശ്ചാത്തലത്തില്‍ പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി, മെട്രോ ട്രെയിനുകളിലെ സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളും ദുരുപയോഗി ക്കുന്നവര്‍ക്ക് പിഴയും ആറു മാസത്തേക്ക് മെട്രോ സര്‍വീസുകളില്‍ യാത്രാ വിലക്കും ലഭിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു.
എമര്‍ജന്‍സി എക്‌സിറ്റുകള്‍, വാണിംഗ് ഉപകരണങ്ങള്‍, എമര്‍ജന്‍സി ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ ഏതെങ്കിലും സുരക്ഷാ ഉപകരണങ്ങള്‍ ദുരുപയോഗിക്കുന്നവർക്ക് എല്ലാം ശിക്ഷ ലഭിക്കുമെന്ന് അതോറിറ്റി പറഞ്ഞു. റിയാദ് മെട്രോ ബ്ലൂ ലൈനില്‍ ഭാഗികമായി സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ഇടയാക്കിയതിന്റെ പശ്ചാത്തലത്തിലാണ് നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് പിഴയും ആറു മാസത്തേക്ക് സേവന വിലക്കും ഏർപ്പെടുത്തുമെന്മന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്.
